Jesus Teaching Skills

മേല്‍നോട്ടാധിഷ്ഠിത പഠനരീതി [Supervised Study Method]

Jesus's Teaching Skills - 39

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

പരമാവധി പഠനം ഉറപ്പാക്കാന്‍ സഹായകമായ ഒരു ബോധനരീതിയാണ് മേല്‍നോട്ടാധിഷ്ഠിത പഠനം. പഠിതാവ് ആവശ്യാനുസരണം അധ്യാപകന്റെ സഹായവും മാര്‍ഗദര്‍ശനവും സ്വീകരിച്ചുകൊണ്ട് സ്വന്തം ശ്രമഫലമായി പുതിയ പാഠങ്ങള്‍ പഠിക്കണമെന്ന സമീപനമാണ് ഇതിന്റെ പിന്നിലുള്ളത്.

ഈശോ തന്റെ ശിഷ്യഗണത്തെ പരിശീലിപ്പിച്ചെടുത്ത രീതി ഇതിന്റെ വലിയ ഉദാഹരണമാണ്.

ഈശോ തന്റെ 12 ശ്ലീഹന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ (മര്‍ക്കോസ് 3:13-19) മുതല്‍ അവരുടെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. ശിഷ്യന്മാര്‍ക്ക് എല്ലാം രഹസ്യമായി ഈശോ വിശദീകരിച്ചു കൊടുത്തിരുന്നു (മര്‍ക്കോസ് 4:34) എന്നുള്ളത് ഇതിന്റെ സാക്ഷ്യമാണ്.

72 ശിഷ്യന്മാരെ അയക്കുമ്പോഴും (ലൂക്കാ 10:1-12) അവര്‍ മടങ്ങിവരുമ്പോള്‍ അവരോട് സംസാരിക്കുമ്പോഴും (ലൂക്കാ 10:17-20) ഈശോ ഈ സമീപനം സ്വീകരിക്കുന്നുണ്ട്. പത്രോസിനെ സഭയുടെ ചുമതല ഏല്‍പ്പിക്കുന്ന ഭാഗത്തിലും (യോഹന്നാന്‍ 21:15-19) ഇത് കൂടുതല്‍ വ്യക്തമാണ്.

ഗുരുവിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ശിക്ഷണം നേടുമ്പോള്‍ ശിഷ്യര്‍ക്ക് കൂടുതല്‍ അറിവുകളും കഴിവുകളും ആര്‍ജിച്ചെടുക്കാന്‍ സാധിക്കും.

ഒപ്പം പഠിതാക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാനും അധ്യാപകര്‍ക്ക് കഴിയും. ഈശോ വളരെ ഫലപ്രദമായി ഉപയോഗിച്ച ഈ പഠനരീതി ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ എല്ലാ ഗുരുക്കന്മാരും ശ്രദ്ധിക്കണം.

മതബോധന സെമിനാർ

അഭിലാഷ് ഫ്രേസര്‍ക്ക് ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം

നേതൃത്വ പരിശീലന ശിബിരവും, അവാർഡ് വിതരണവും നടന്നു

ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഭയപ്പെടുകയില്ല