Jesus Teaching Skills

പ്രകൃതിപര അധ്യാപനം [Naturalistic Teaching]

Jesus Teachings Skills - 52

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് അവയുടെ സവിശേഷതകള്‍ കണ്ടെത്തി അധ്യാപനം നടത്തുന്ന രീതിയാണ് പ്രകൃതിപര അധ്യാപനം. ജീവിതത്തോടു വളരെ ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രകൃതിയുടെ സവിശേഷതകളിലൂടെ കാര്യങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാനും ഗ്രഹിക്കാനും ഇതുവഴി പഠിതാക്കള്‍ക്കു സാധിക്കുന്നു.

ഈശോ തന്റെ പ്രഭാഷണങ്ങളില്‍ ഈ രീതി മികച്ച രീതിയില്‍ ഉപയോഗിക്കുന്നത് കാണാനാകും. മലയിലെ പ്രസംഗത്തില്‍ ആകാശത്തിലെ പക്ഷികളെയും വയലിലെ ലില്ലികളെയും ഉദാഹരണമാക്കി ദൈവപരിപാലനയെപ്പറ്റി പഠിപ്പിക്കുമ്പോള്‍ (മത്തായി 6:25-34)

ഈശോ ഈ രീതിയാണ് ഉപയോഗിക്കുന്നത്. മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലെ വിതക്കാരന്റെ ഉപമ, കളകളുടെ ഉപമ, കടുകുമണിയുടെ ഉപമ, നിധിയുടെയും രത്‌നത്തിന്റെയും ഉപമ എന്നിവയിലൂടെയെല്ലാം ഈശോ ഇതു തന്നെയാണ് ചെയ്യുന്നത്.

സ്‌നാപകന്റെ പ്രഭാഷണത്തിലെ (മത്തായി 3:1-12) അണലി സന്തതികളെ എന്ന പ്രയോഗവും വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചുകഴിഞ്ഞു എന്ന പ്രയോഗവും ഇത്തരത്തിലുള്ള അധ്യാപനരീതി തന്നെയാണ്. ഈശോയും സ്‌നാപകയോഹന്നാനും ഫലപ്രദമായി ഉപയോഗിച്ച ഈ രീതി അധ്യാപനത്തില്‍ ഉള്‍പ്പെടുത്താന്‍ എല്ലാ അധ്യാപകര്‍ക്കും സാധിക്കണം.

Top Reader Quiz Phase - 03 [Answer Key]

അവകാശ സംരക്ഷണയാത്രയ്ക്ക്  17-ാം തീയതി തൃശ്ശൂരിൽ സ്വീകരണം

മരിയന്‍ ആധ്യാത്മികത ദൈവത്തിന്റെ ആര്‍ദ്രത വെളിപ്പെടുത്തുന്നു

ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യൻ

ക്രൈസ്തവമര്‍ദനത്തിനെതിരെ കാര്‍ക്കശ്യം വേണമെന്നു യൂറോപ്യന്‍ യൂണിയനോടു സഭ