
Seniors Top Reader Quiz - 03
1) ഇന്ത്യയിലെ ആദ്യത്തെ പത്രം?
ബംഗാൾ ഗസ്റ്റ്
2) "കേരള നവോത്ഥാനവും ചാവറയച്ചനും" എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ്?
ഡോ. കുര്യാക്കോസ് കുമ്പളക്കുഴി
3) സഭയുടെ നെടുംതൂണുകൾ എന്നറിയപ്പെടുന്ന 2 അപ്പസ്തോലന്മാർ?
വി. പത്രോസ്, വി. പൗലോസ്
4) "ചിന്തയില്ലാത്ത വിശ്വാസം വിശ്വാസമേ അല്ല" എന്ന് പറഞ്ഞ വിശുദ്ധൻ?
വി. അഗസ്റ്റിൻ
5) മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ച ഡോക്ടർ?
ഡോ. ഹാരിസ്
6) 'റേരും നൊവാരും' എന്ന ചാക്രികലേഖനം എഴുതിയ പാപ്പ?
ലെയോ 13-ാം മൻ
7) "സയൻസിനെയും മതഗ്രന്ഥങ്ങളെയും ഒരുമിച്ച് കൊണ്ടുപോകണം ഓരോന്നിനെയും ഒറ്റയ്ക്ക് കാണരുത്" എന്നുപറഞ്ഞ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകനായ വിശുദ്ധൻ?
വി. അഗസ്റ്റിൻ
8) 'പരിശുദ്ധാത്മാവിൻ്റെ വീണ' എന്നറിയപ്പെടുന്ന സഭാപിതാവ്?
വി. എഫ്രേം
9) 'വർത്തമാന പുസ്തകത്തിൻ്റെ' കർത്താവ് ആര്?
പാറേമാക്കൽ തോമാ കത്തനാർ
10) 'പുണ്യവാൻമാരുടെ തൊട്ടിൽ' എന്നറിയപ്പെടുന്ന രാജ്യം?
ഫ്രാൻസ്
11) ദൈവമാതാവിൻ്റ ജീവിതകഥ ആഖ്യാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ജീവചരിത്ര കാവ്യം?
ഉമാ പർവ്വം
12) ഞായറാഴ്ച പൊതു അവധി ദിവസമായി ആദ്യമായി പ്രഖ്യാപിച്ച ചക്രവർത്തി?
കോൺസ്റ്റെൻ്റെൻ ചക്രവർത്തി
13) 'ഇൻഡ്യാ വിജ്ഞാനീയം' എന്ന പഠനശാഖക്ക് തുടക്കം കുറിച്ചത് ആരാണ്?
അർണോസ് പാതിരി
14) 2025 ജൂലൈ മാസത്തിൽ കള്ളക്കേസിൽ കുടുക്കി ഛത്തീസ്ഗഡിൽ ജയിലിൽ അടയ്ക്കപ്പെട്ട രണ്ട് കന്യാസ്ത്രീകളുടെ പേരുകൾ?
സി. പ്രീതി മരിയ, സി. വന്ദന ഫ്രാൻസിസ്
15) 2027-ലെ യുവജനദിനാഘാഷം എവിടെ വച്ചാണ് നടത്തപ്പെടുക?
ദക്ഷിണ കൊറിയ
16) 'ആത്മാവിൻ്റെ സ്നേഹഗീത' എന്ന മിസ്റ്റിക് കാവ്യം ആരുടെ കൃതിയാണ്?
സി. മേരി ബനീഞ്ഞ
17) 'തലീത്താ കും' എന്ന വാക്കിൻ്റെ മലയാള അർത്ഥം?
ബാലികേ, എഴുന്നേൽക്കൂ
18) ഇടവക വൈദികരുടെ മധ്യസ്ഥൻ?
വി. ജോൺ മരിയ വിയാനി
19) "ജനങ്ങളുടെ, ജനങ്ങൾക്കുവേണ്ടി, ജനങ്ങളാലുള്ള ഭരണകൂടം" ജനാധിപത്യത്തെക്കുറിച്ചുള്ള ഈ നിർവചനം ആരുടേതാണ്?
എബ്രഹാം ലിങ്കൺ
20) മറിയത്തിൻ്റെ ദൈവ മാതൃത്വത്തെ ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ച സാർവത്രിക സൂനഹദോസ് ഏത്?
എഫസോസ് സൂനഹദോസ്
21) 'രാമൻ വാണാലും, രാവണൻ വാണാലും' എന്ന കവിത എഴുതിയത് ആര്?
അയ്യപ്പ പണിക്കർ
22) ലെയോ പതിനാലാമൻ മാർപാപ്പയുടെ വാക്കുകളിൽ വിശ്വാസികൾക്ക് അവരുടെ ജീവിതത്തിലെ നിധികൾ സൂക്ഷിച്ചുവയ്ക്കാനുള്ള ഏറ്റവും സുരക്ഷിതവും ലാഭകരവുമായ ബാങ്ക് ഏത്?
കാരുണ്യ പ്രവർത്തികൾ
23) ഈശോ സംസാരിച്ച ഭാഷ?
അരമായ
24) 'പുത്തൻപാന' എന്ന ക്രിസ്ത്യൻ കാവ്യം രചിച്ചതാര്?
അർണോസ് പാതിരി
25) പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് പൗരത്വം ഉണ്ടായിരുന്ന രാജ്യങ്ങൾ?
അമേരിക്ക, പെറു
26) 'ദൈവവുമായി മൽപിടുത്തം നടത്തിയവൻ' എന്നറിയപെടുന്ന രാജ്യം?
ഇസ്രയേൽ
27) കത്തോലിക്ക സഭ ഈ വർഷത്തെ എങ്ങനെ വിശേഷിപ്പിക്കുന്നു?
ജൂബിലി വർഷം
28) "നിങ്ങൾ പ്രതികാരം ചെയ്യാൻ പോവുകയാണെങ്കിൽ നിങ്ങൾ രണ്ട് കുഴിമാടങ്ങൾ കുഴിക്കുന്നത് ആണ് നല്ലത്, നിങ്ങളുടെ നീരസം നിങ്ങളെ നശിപ്പിക്കും" ഇത് ഏത് ഭാഷയിലെ പഴമൊഴിയാണ്?
ചൈനീസ്
29) ഒരു സ്ത്രീ പുഴയിലിറങ്ങി വസ്ത്രം ധരിക്കാൻ സൗകര്യമില്ലാതെ നിൽക്കുമ്പോൾ അവർക്ക് വസ്ത്രം ധരിക്കാൻ കഴിയുന്ന കാലത്ത് മാത്രമേ ഞാൻ വസ്ത്രം ധരിക്കൂ ആരുടെ വാക്കുകൾ?
മഹാത്മാ ഗാന്ധി
30) കാർലോ അക്യൂത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ച മാർപാപ്പ?
ലെയോ പതിനാലാമൻ മാർപാപ്പ
Juniors & Sub-Juniors Top Reader Quiz - 03
1) മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതി?
വർത്തമാന പുസ്തകം
2) "നിങ്ങൾ ഒരു പുതിയ ലോകം സാധ്യമാണ് എന്നതിൻ്റെ അടയാളമാണ്" ലെയോ പതിനാലാമൻ പാപ്പയുടെ ഈ സന്ദേശം ആർക്കുള്ളതാണ്?
യുവജനങ്ങൾക്ക്
3) 'പരിശുദ്ധാത്മാവിൻ്റെ വീണ' എന്നറിയപ്പെടുന്ന സഭാ പിതാവ് ആര്?
വി. എഫ്രേം
4) 'തലീത്താ കും' എന്ന വാക്കിൻ്റെ മലയാള അർത്ഥം?
ബാലികേ, എഴുന്നേൽക്കൂ
5) ഗ്രീക്ക് പാരമ്പര്യത്തിലെ അവസാന സഭാപിതാവ് ആര്?
ജോൺ ഡമിഷിൻ
6) എല്ലായിടത്തേയും സഭകൾ ഈസ്റ്റർ തിരുനാൾ ഒരേ ദിവസം ആചരിക്കണമെന്ന് നിശ്ചയിച്ച ആദ്യത്തെ സൂനഹദോസ്?
നിഖ്യാ സൂനഹദോസ്
7) 2025-ലെ ഈശോയുടെ തിരുഹൃദയ തിരുനാൾ ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ എത്രപേർക്കാണ് പൗരോഹിത്യം നൽകിയത്?
32
8) ലെയോ പതിനാലാമൻ മാർപാപ്പ വേനൽക്കാല വാസത്തിനായി എത്തുന്ന കൊട്ടാരം ഏതാണ്?
ഗണ്ടോൾഫോ കൊട്ടാരം
9) സഭാ പിതാക്കന്മാരുടെ രചനകൾ പ്രധാനമായും ഏതു ഭാഷകളിലായിരുന്നു?
ഗ്രീക്ക്, ലത്തീൻ, സുറിയാനി
10) "സയൻസിനേയും മതഗ്രന്ഥങ്ങളെയും ഒരുമിച്ച് കൊണ്ടുപോകണം ഓരോന്നിനെയും ഒറ്റയ്ക്ക് കാണരുത്" എന്ന് പറഞ്ഞ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകനായ വിശുദ്ധൻ?
വി. അഗസ്റ്റിൻ
11) മാർ ലെയോ പതിമൂന്നാമൻ പാപ്പ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് എഴുതിയ ചാക്രിക ലേഖനം?
റേരും നൊവാരും
12) 'സഭയുടെ നെടുംതൂണുകൾ' എന്നറിയപ്പെടുന്ന രണ്ട് അപ്പസ്തോലന്മാർ ആരെല്ലാം?
വി. പത്രോസും വി. പൗലോസും
13) ഭിഷഗ്വരനായ സുവിശേഷകൻ ആര്?
വി. ലൂക്ക
14) 'കണ്ണുനീരിൻ്റെ പുത്രൻ' എന്ന് അറിയപ്പെടുന്ന വിശുദ്ധൻ?
വി. അഗസ്റ്റിൻ
15) ലെയോ പതിനാലാമൻ മാർപാപ്പയുടെ വാക്കുകളിൽ വിശ്വാസികൾക്ക് അവരുടെ ജീവിതത്തിലെ നിധികൾ സൂക്ഷിച്ചുവയ്ക്കാനുള്ള ഏറ്റവും സുരക്ഷിതവും ലാഭകരവുമായ ബാങ്ക് ഏത്?
കാരുണ്യ പ്രവർത്തികൾ
16) പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് പൗരത്വം ഉണ്ടായിരുന്ന രാജ്യങ്ങൾ ഏതെല്ലാം?
അമേരിക്ക, പെറു
17) ഈശോ സംസാരിച്ചിരുന്ന ഭാഷ?
അരമായ
18) കർദ്ദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ച മാർപാപ്പ?
ഫ്രാൻസിസ് മാർപാപ്പ
19) "വിശുദ്ധർ പ്രത്യാശയുടെ അടയാളങ്ങളാണ്, വാർദ്ധക്യത്തിൽ എത്തിയവർക്കും പ്രത്യാശ പുലർത്താൻ സാധിക്കും" ഇത് ആരുടെ സന്ദേശത്തിലെ വാക്കുകളാണ്?
ലെയോ പതിനാലാമൻ മാർപാപ്പയുടെ
20) 'Lead, Kindly light' എന്ന ഇംഗ്ലീഷ് ഗാനത്തിൻ്റെ രചയിതാവ്?
വി. ജോൺ ഹെൻട്രി ന്യൂമാൻ
21) ആദിമ സഭയെ ആദ്യമായി 'കത്തോലിക്കാ സഭ' എന്ന് വിളിച്ചത് ഏത് സഭാപിതാവാണ്?
അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്
22) 2027-ലെ ലോക യുവജന ദിനം ആഘോഷിക്കുന്ന സ്ഥലം?
ദക്ഷിണ കൊറിയയിലെ സോൾ
23) 'യേശുവിജയം' മഹാകാവ്യം എഴുതിയത് ആര്?
കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള
24) 1945 ഓഗസ്റ്റ് 9 ന് നാഗസാക്കിയെ അഗ്നിക്കിരയാക്കിയ അണുബോംബ്?
ഫാറ്റ്മാൻ
25) 'പുണ്യവാന്മാരുടെ തൊട്ടിൽ' എന്നറിയപ്പെടുന്ന രാജ്യം?
ഫ്രാൻസ്
26) 'പരസ്പരം സഹോദരങ്ങളായി അംഗീകരിക്കാൻ കഴിഞ്ഞാൽ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നത് അവസാനിക്കു'മെന്ന് ചൂണ്ടി കാണിച്ചിട്ടുള്ള അപ്പസ്തോലൻ?
വി. പൗലോസ്
27) വി. കാർലോ അക്യൂത്തീസിൻ്റെ നാമധേയത്തിലുള്ള കേരളത്തിലെ ആദ്യത്തെ ദേവാലയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കാക്കനാട് പള്ളിക്കര
28) അമേരിക്കയുടെ ആദ്യത്തെ കത്തോലിക്ക പ്രസിഡൻ്റ്?
ജോൺ എഫ് കെന്നഡി
29) ഇന്ത്യയിലെ ആദ്യത്തെ പത്രം?
ബംഗാൾ ഗസ്റ്റ്
30) AD 476 ചരിത്രത്തിൽ പ്രസിദ്ധമാകുന്നതിൻ്റെ കാരണമെന്ത്?
പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന് പതനം