
തൃശ്ശൂർ : കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതി നടത്തുന്ന " നീതി ഔദാര്യമല്ല അവകാശമാണ് ' എന്ന ആപ്തവാക്യവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്ര ഒക്ടോബർ 17 ന് ഉച്ചക്ക് 2 മണിക്ക് തൃശ്ശൂർ അതിരൂപത അതിർത്തിയായ ചേലക്കരയിൽ എത്തിച്ചേരും.
തുടർന്ന് 3 മണിക്ക് എരുമപ്പെട്ടി സെന്ററിൽ നടത്തുന്ന സ്വീകരണത്തിലും വൈകീട്ട് 5 മണിക്ക് തൃശ്ശൂർ ജില്ല ആശുപത്രി പരിസരത്ത് നിന്ന് ജാഥയായി കോർപ്പറേഷന് മുന്നിൽ എത്തിച്ചേരുന്ന യാത്രക്ക് നൽകുന്ന സ്വീകരണം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും.
തൃശ്ശൂർ അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശ്ശേരി, അതിരൂപത ഡയറക്ടർ റവ.ഫാ. ജീജോ വള്ളൂപ്പാറ, മോൺ ജെയ്സൻ കൂനംപ്ലാക്കൽ സെക്രട്ടറി കെ.സി. ഡേവീസ്, ട്രഷറർ റോണി അഗസ്റ്റിൻ, ഭാരവാഹികളായ അഡ്വ. ബൈജു ജോസഫ്, ലീല വർഗ്ഗീസ്, മേഴ്സി ജോയ്, ആന്റോ തൊറയൻ, കോഡിനേറ്റർ ഷാനു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു