Jesus Teaching Skills

സഹകരണപഠനം [Co-operative Learning]

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

നമ്മുടെ ക്ലാസ് മുറികളില്‍ അടുത്തകാലത്ത് പ്രാമാണ്യം കൈവരിച്ച ഒരു നൂതനതന്ത്രമാണ് സഹകരണപഠനം. സംയുക്തമായ ഊര്‍ജ്ജത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ രീതി. ചെറുസംഘത്തെ പ്രോത്സാഹിപ്പിക്കുക വഴി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ അംഗങ്ങള്‍ക്ക് ഇതുവഴി സാധിക്കും.

ഈശോയുടെ ശിഷ്യഗണത്തിലും സഹകരണ പഠനത്തിന്റെ ഉദാഹരണങ്ങള്‍ കാണാം. ഈശോയുടെ 12 ശിഷ്യന്മാരും (മര്‍ക്കോസ് 3:16-19) പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന മൂന്നുപേരും

(മത്തായി 17:1-13, മര്‍ക്കോസ് 5:37, മത്തായി 26:37, മര്‍ക്കോസ് 14:33) ഇതിന്റെ നല്ല ഉദാഹരണമാണ്. ഈശോയെ അനുഗമിച്ചിരുന്ന സ്ത്രീകളും (ലൂക്കാ 8:3) സഹകരണപഠനത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

കൂട്ടായ പഠനം നടത്തുന്നതു വഴി കൂടുതല്‍ ഫലപ്രദമായും സന്തോഷപ്രദമായും വിജ്ഞാനം പങ്കുവയ്ക്കാന്‍ സാധിക്കുന്നു. ഈശോ ഫലപ്രദമായി ഉപയോഗിച്ച ഈ രീതി ഇന്നത്തെ ക്ലാസ് മുറികളില്‍ വളരെ പ്രസക്തമാണെന്ന് മനസ്സിലാക്കി ഉപയോഗപ്പെടുത്താന്‍ അധ്യാപകര്‍ക്കു സാധിക്കട്ടെ.

മംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക്

വിശുദ്ധ ഇന്നസെന്റ് ഒന്നാമന്‍  (417)  : ജൂലൈ 27

യാബെഷ്ഗിലയാദ് : മരണത്തെ മറികടന്ന കൃതജ്ഞത

അന്ധബധിര പുനരധിവാസ പദ്ധതി പേരന്റ്‌സ് നെറ്റ്‌വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

ഛത്തീസ്ഗഡില്‍ രണ്ടു സിസ്റ്റര്‍മാരെ ജയിലിലാക്കി