ചരിത്രത്തിലെ സഭ

ഗലേരിയൂസും മതസഹിഷ്ണുതാ വിളംബരവും

ഫാ. സേവി പടിക്കപ്പറമ്പില്‍
  • ഫാ. സേവി പടിക്കപ്പറമ്പില്‍

ക്രിസ്ത്യാനികള്‍ക്ക് മതസ്വാതന്ത്ര്യം അനുവദിച്ച ആദ്യ വിളംബരം മിലാന്‍ വിളംബരമാണെന്നുള്ള തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്.

നാം നേരത്തെ പ്രതിപാദിച്ചിട്ടുള്ള ഗല്ലിയേനൂസിന്റെ മതസഹിഷ്ണുത വിളംബരവും എഡി 311 ലെ ഗലേരിയുസ് ചക്രവര്‍ത്തി നല്‍കിയ സെര്‍ദീക്ക വിളംബരവും മിലാന്‍ വിളംബരത്തിന് മുമ്പേ റോമാസാമ്രാജ്യത്തില്‍ ജനങ്ങള്‍ക്ക് മതസഹിഷ്ണുത അനുവദിച്ച വിളംബരങ്ങളാണ്.

റോമാ ചക്രവര്‍ത്തി ആയിരുന്ന ഗലേരിയുസ് എഡി 311 ഏപ്രില്‍ 30-ാം തീയതി ഇപ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ ബുള്‍ഗേറിയയിലെ സോഫിയ നഗരത്തിന്റെ പഴയ നാമമായിരുന്ന സെര്‍ദീക്കയില്‍ വച്ചാണ് ഈ വിളംബരം നടത്തിയത്. ഗലേരിയുസ് ക്രിസ്ത്യാനികളെ പീഡിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മരണാസന്നനായ ചക്രവര്‍ത്തി മരണത്തിന് തൊട്ടുമുമ്പാണ് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഈ മതസഹിഷ്ണുതാ വിളംബരം നടത്തിയത്. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചതിന്റെ ഫലമായി ഉണ്ടായതാണ് തന്റെ രോഗം എന്ന ചിന്തയാണ് ക്രിസ്ത്യാനികള്‍ക്ക് മതസ്വാതന്ത്ര്യം അനുവദിക്കാന്‍ ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചത് എന്ന് പറയുന്നവരുണ്ട്.

ഈ വിളംബരത്തോടെ ക്രിസ്തുമതം റോമാസാമ്രാജ്യത്തില്‍ നിയമാനുസൃതമായ മതമായി മാറി (religio licita). ക്രൈസ്തവ ദേവാലയങ്ങളും ഗ്രന്ഥങ്ങളും തീവെച്ച് നശിപ്പിക്കുകയും ക്രിസ്ത്യാനികളെ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്ത മതമര്‍ദന യുഗത്തിന് വിരാമം കുറിക്കുന്ന ഒന്നായിട്ടാണ് ചരിത്രകാരന്മാര്‍ ഈ വിളംബരത്തെ കാണുന്നത്.

ക്രിസ്ത്യാനികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഈ വിളംബരം സഹായകമായി.

എ ഡി 313 ലെ മിലാന്‍ വിളംബരത്തോടെ റോമാസാമ്രാജ്യത്തിലെ മതമര്‍ദനങ്ങള്‍ ഔദ്യോഗികമായി അവസാനിക്കുകയും ക്രിസ്ത്യാനികള്‍ക്ക് മത ആരാധനാസ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.

Top Reader Quiz Phase - 03 [Answer Key]

അവകാശ സംരക്ഷണയാത്രയ്ക്ക്  17-ാം തീയതി തൃശ്ശൂരിൽ സ്വീകരണം

മരിയന്‍ ആധ്യാത്മികത ദൈവത്തിന്റെ ആര്‍ദ്രത വെളിപ്പെടുത്തുന്നു

ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യൻ

ക്രൈസ്തവമര്‍ദനത്തിനെതിരെ കാര്‍ക്കശ്യം വേണമെന്നു യൂറോപ്യന്‍ യൂണിയനോടു സഭ