CATplus

മരിയന്‍ ക്വിസ്

Sathyadeepam

1. മാതാവിനെക്കുറിച്ചു പ്രസിദ്ധ മലയാള സാഹിത്യകാരന്‍ കെ.പി. അപ്പന്‍ എഴുതിയ പുസ്തകം? – മധുരം നിന്‍റെ ജീവിതം.

2. മറിയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖ? – തിരുസ്സഭ 60-62.

3. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖ മറിയത്തിനു നല്കുന്ന അഭിധാനങ്ങള്‍ ഏതെല്ലാം. – അഭിഭാഷക, സഹായക, ഉപകാരിണി, മദ്ധ്യസ്ഥ.

4. ലൂര്‍ദ്ദിലെ അത്ഭുതം കണ്ടു നിരീശ്വരവാദത്തില്‍നിന്നു വിശ്വാസത്തിലേക്കു വന്ന നോബല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍? – ഡോ. അലക്സിസ് കാരല്‍.

5. മറിയം എന്ന വാക്കിന്‍റെ അര്‍ത്ഥം? – സ്ത്രീ, സമുദ്രതാരം, രാജകുമാരി, പരിപൂര്‍ണ.

6. മറിയത്തിന്‍റെ മാതാപിതാക്കള്‍? – യൊവാക്കിം, അന്ന.

7. മറിയം ജനിച്ച സ്ഥലം, കാലഘട്ടം? – നസ്രത്തില്‍, ബി.സി. 23-ല്‍ (യേശുവിന്‍റെ ജനനം ബി.സി. 6 എന്ന കണക്കനുസരിച്ച്).

8. പരി. കമ്യാമറിയത്തെ ആദ്യമായി 'കര്‍ത്താവിന്‍റെ അമ്മ' എന്ന് അഭിസംബോധന ചെയ്തത് ആരാണ്? – എലിസബത്ത്.

9. 'നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും' എന്നു മറിയത്തോടു പറഞ്ഞതാര്? – ശിമയോന്‍.

10. ദൈവത്തിന്‍റെ അമ്മ എന്നു മറിയത്തെ ആദ്യമായി വിളിച്ചത് ആര്? – 'റോമിലെ ഹിപ്പോളിറ്റസ്.'

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്