ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ
Published on

ക്യൂബയില്‍ ഭരണകൂടവും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷം ശക്തമായിരിക്കെ ഇരുകൂട്ടര്‍ക്കും ഇടയില്‍ സംഭാഷണത്തിന് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ക്യൂബന്‍ കത്തോലിക്കാസഭ അറിയിച്ചു. ഭക്ഷ്യ ദൗര്‍ലഭ്യം, വൈദ്യുതി പ്രതിസന്ധി തുടങ്ങിയവ മൂലം ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. ക്യൂബയില്‍ നിന്ന് വിദേശത്തേക്കുള്ള കുടിയേറ്റവും വലിയ തോതില്‍ നടക്കുന്നുണ്ട്. ജനങ്ങളുടെ വേദന സഭയുടെയും വേദനയാണെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ക്യൂബന്‍ കത്തോലിക്ക മെത്രാന്‍ സംഘം വ്യക്തമാക്കി. പരസ്പരം ശത്രുത പുലര്‍ത്തുകയല്ല, ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ആവശ്യം എന്നും മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടി.

1959 മുതല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ക്യൂബയില്‍ നിലവിലുള്ളത.് ദാരിദ്ര്യത്തിന് പുറമേ മനുഷ്യാവകാശലംഘനങ്ങളും ക്യൂബന്‍ ജനത നേരിടുന്നുണ്ടെന്ന് രാഷ്ട്രീയ കക്ഷികള്‍ ആരോപിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org