CATplus

നിങ്ങള്‍ വിശ്വസിക്കുമോ?

Sathyadeepam

കൃപയുടെ വന്‍കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം നിയോഗിക്കുന്ന വ്യക്തികള്‍ക്ക് പ്രപഞ്ചത്തിന്റെ മേലും സൃഷ്ടിജാലങ്ങളുടെമേലും ദൈവം അധികാരം നല്‍കുന്നതായി കാണാന്‍ കഴിയും. അസ്സീസിയില്‍ നിന്ന് മൂന്ന് മൈല്‍ അകലെ കന്നറാ എന്ന സ്ഥലത്തുവച്ച് ഫ്രാന്‍സിസ് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന വൃക്ഷത്തില്‍ നിന്ന് കുരുവികള്‍ ചിലച്ചു. കുരുവികളുടെ ശബ്ദം മൂലം പ്രസംഗം തടസ്സപ്പെട്ടു. ഫ്രാന്‍സിസ് കുരുവികളോട് പറഞ്ഞു:
"എന്റെ കുരുവി സഹോദരങ്ങളേ, നിങ്ങള്‍ ധാരാളം സംസാരിച്ചുവല്ലോ. ഇനി ഞാന്‍ പ്രസംഗിക്കാന്‍ ദയവായി അനുവദിക്കണേ. നിങ്ങള്‍ കുറച്ചു സമയം സംസാരിക്കാതിരിക്കുക."
കുരുവികള്‍ നിശ്ശബ്ദരായി. പ്രസംഗം കഴിഞ്ഞപ്പോള്‍ വീണ്ടും കുരുവികള്‍ ശബ്ദിച്ചു. വേറൊരിക്കല്‍ ഫ്രാന്‍സിസ് ബൊവേഞ്ഞോ എന്ന ഗ്രാമത്തില്‍ ചെന്ന് പക്ഷികളോട് പ്രസംഗിച്ചു. അവയൊക്കെയും അടുത്തുവന്ന് പ്രസംഗം കേട്ടു. പ്രസംഗം കഴിഞ്ഞിട്ടും പോകാതിരുന്ന അവയെ കുരിശടയാളത്താല്‍ ആശീര്‍വദിച്ചു. ആശീര്‍വാദം കിട്ടിയശേഷമാണ് അവ പറന്നകന്നത്!

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്