Baladeepam

സെല്‍ഫി

Sathyadeepam

സി.എസ്. സേവ്യര്‍

തനിച്ചാണ്
ഒരു കൂട്ടുവരൂ
എന്ന് പോസ്റ്റിട്ട്
വലയിലാക്കി
നീ എനിക്ക് സെല്‍ഫടിച്ചു .

എന്നിട്ടിപ്പോ?
ഞാനിവിടെ
ഒറ്റപ്പെട്ട
പുതിയ ക്ലിക്കുകളിലെ
സെല്‍ഫി മാത്രം.

അകലങ്ങളിലിരുന്നുകൊണ്ട്
നമുക്കിനിയും പുതിയ
സെല്‍ഫികളാവാം.

ആരാണിനി
ലൈക്കിടുകെന്ന്
അറിയില്ലല്ലോ
എനിക്കും നിനക്കും.

വലക്കൂട്ടങ്ങള്‍ക്കിടയിലെ
സെല്‍ഫികളായി
നാം എന്നേ നമ്മുടെ ഫെയ്സ്
ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്