Baladeepam

കവിതകള്‍

ജോസ്‌മോന്‍ ആലുവ

Sathyadeepam
നല്ല പാഠം

ദൈവം സ്‌നേഹമാണെന്നാദ്യ പാഠം

തമ്മില്‍ സ്‌നേഹിക്കണമെന്നടുത്ത പാഠം

വാക്കല്ലത്, സത്യ-കര്‍മ്മങ്ങളാണെന്ന്

വചനം പഠിപ്പിക്കും സ്‌നേഹപാഠം.

ആള്‍ക്കൂട്ടങ്ങളെക്കാള്‍ അടച്ച്പൂട്ടലും

ഊട്ടുസദ്യയെക്കാള്‍ വീട്ടിലെ കഞ്ഞിയും

പെരുനാള്‍-വെടി ധൂര്‍ത്തിനെക്കാള്‍

നീതിയും കരുണയും

കോവിഡ് പഠിപ്പിച്ച നല്ല പാഠം

പടയാളി

ദൈവേഷ്ടമല്ലാത്ത ഭൂരിപക്ഷത്തിന്റെ

ഇഷ്ടത്തിനൊപ്പം നില്ക്കുന്നതിനേക്കാള്‍

സത്യത്തിനായ് ഒറ്റയ്ക്കു പൊരുതി

മൃതുവരിക്കുവാനാണെനിക്കിഷ്ടം

ഒരു മതത്തിന്റെയും വക്താവല്ല ഞാന്‍

നേതാക്കന്മാരുടെ പിണിയാളനുമല്ല

ജൂതനാം മരപ്പണിക്കാരന്‍ ക്രിസ്തുവിന്‍

പടയാളി - പച്ച മനുഷ്യന്‍ ഞാന്‍

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും

ജോൺ പുത്തേഴത്ത് അനുസ്മരണം കൊച്ചിയിൽ