പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍

പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍
Published on

കൊച്ചി : സംസ്ഥാനത്ത് പാചക വാതകത്തിനു കടുത്ത ക്ഷാമം നേരിടുമ്പോള്‍ പല ഹോട്ടലുകളും പ്രവര്‍ത്തനം ചുരുക്കിയതിനാല്‍ സാധരണ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍. സര്‍ക്കാര്‍ ഇടപെട്ടു പാചക വാതകത്തിന്റെ ക്ഷാമം പരിഹരിയ്ക്കുന്നതിനു അടിയന്തിര നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും കത്തയച്ചു.

മാര്‍ച്ച് 19 ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളിനോട് അനുബന്ധിച്ചു കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഊട്ടുസദ്യ നേര്‍ച്ച തിരുനാള്‍ നടത്താറുണ്ട്. പാചക വാതക ക്ഷാമം മൂലം ഊട്ടുസദ്യ നേര്‍ച്ച തിരുനാള്‍ നടത്തിപ്പ് വെല്ലുവിളി നേരിടുന്നതായി കെ.എല്‍.സി.എ അധികാരികളെ ഓര്‍മ്മപ്പെടുത്തി.

അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ടു പാചക വാതക ക്ഷാമം പരിഹരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ ( കെ.എല്‍.സി.എ) സംസ്ഥാന ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ട്രഷറര്‍ രതീഷ് ആന്റണി, വൈസ് പ്രസിഡന്റ്മാരായ എബി കുന്നേപറമ്പില്‍, അലക്‌സ് താളൂപാടത്ത്, നൈജു അറക്കല്‍, പൈലി ആലുങ്കല്‍, പാട്രിക്ക് മൈക്കിള്‍, സി ജെ പോള്‍, സെക്രട്ടറിമാരായ ഉഷ ലാസര്‍, ക്രിസ്റ്റഫര്‍ എസ്, കോണ്‍ക്‌ളിന്‍ ജിമ്മി ജോണ്‍, ജയന്‍ കുന്നേല്‍, ജോണ്‍ ബാബു, ഷീബ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org