
സിറില്‍ വളരെ മാന്യനും സമാധാനകാംക്ഷിയുമായിരുന്നു. ജറൂസലമിനെ 'വിശുദ്ധനഗര'മാക്കി, മാലോകരുടെയെല്ലാം തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയത് അദ്ദേഹമാണ്. വി. കുര്‍ബാനയെപ്പറ്റി, ആഴമേറിയ ദൈവശാസ്ത്ര ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍. അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി കാണേണ്ടത് എങ്ങനെയെന്ന് അദ്ദേഹം പഠിപ്പിച്ചു.
ബിഷപ്പ് മാക്‌സിമസിനുശേഷം, 35-ാമത്തെ വയസ്സില്‍ വി. സിറില്‍ ജറൂസലമിലെ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു. 36 വര്‍ഷം സഭാകാര്യങ്ങള്‍ കാര്യക്ഷമമായി നിര്‍വ്വഹിച്ച അദ്ദേഹം 17 വര്‍ഷത്തോളം വിപ്രവാസിയായി കഴിയേണ്ടിവന്നു. ക്രിസ്തുവിന്റെ ദൈവത്വത്തിലുള്ള വിശ്വാസം സംരക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
രണ്ടു വിചിത്ര സംഭവങ്ങള്‍ സിറിലിന്റെ ഭരണകാലത്തു നടന്നു. ഒന്ന്: 351 മെയ് 7 ന് സംഭവിച്ചതാണ്. കാല്‍വരി മുതല്‍ ഒലിവുമല വരെ എത്തുന്ന ഒരു വലിയ തിളങ്ങുന്ന കുരിശ് ജറൂസലത്ത് ആകാശത്തില്‍ പ്രത്യക്ഷപ്പെട്ടു. രണ്ട്: 362 ല്‍ നടന്നതാണ്. ജൂലിയന്‍ ചക്രവര്‍ത്തി ക്രിസ് തുവിന്റെ വചനത്തെ വെല്ലുവിളിച്ചുകൊണ്ട് ജറൂസലം ദേവാലയം വീണ്ടും പണിതുയര്‍ത്താന്‍ തുടങ്ങി. പക്ഷേ, പെട്ടെന്നുണ്ടായ അഗ്നിബാധയിലും ഭൂമികുലുക്കത്തിലും പെട്ട് ജോലിക്കാരെല്ലാം മരണമടഞ്ഞു.
381 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ സിറില്‍ പങ്കെടുത്തിരുന്നു. അന്നാണ് ആദ്യമായി ജറൂസലമിന് റോമിനും അലക്‌സാണ്ഡ്രിയയ്ക്കും അന്ത്യോക്യയ്ക്കും കോണ്‍സ്റ്റാന്റിനോപ്പിളിനുമൊപ്പം പാട്രിയാര്‍ക്കല്‍ പദവി ലഭിച്ചത്.
സിറില്‍ വളരെ മാന്യനും സമാധാനകാംക്ഷിയുമായിരുന്നു. ജറൂസലമിനെ 'വിശുദ്ധനഗര'മാക്കി, മാലോകരുടെയെല്ലാം തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയത് അദ്ദേഹമാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷകനും ഉപദേശകനുമായ സിറിലിന്റേതായി നമുക്കു ലഭിച്ചിട്ടുള്ള പ്രധാനഗ്രന്ഥം "Catecheses'' എന്ന ഉപദേശങ്ങളുടെ ഒരു സമാഹാരമാണ്. അതില്‍ 23 വേദോപദേശങ്ങളാണുള്ളത്. മാമ്മോദീസ സ്വീകരിക്കാനെത്തുന്നവരെ ഉദ്ദേശിച്ചുള്ള ഉപദേശങ്ങള്‍.
വി. കുര്‍ബാനയെപ്പറ്റി, ആഴമേറിയ ദൈവശാസ്ത്ര ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍. അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി കാണേണ്ടത് എങ്ങനെയെന്ന് അദ്ദേഹം പഠിപ്പിച്ചു.
387-ല്‍ സിറില്‍ ചരമമടഞ്ഞെന്നു കരുതപ്പെടുന്നു. 1882 ല്‍ വി. സിറിലിനെ 13-ാം ലെയോ മാര്‍പ്പാപ്പ വേദപാരംഗതനായി പ്രഖ്യാപിച്ചു.