Baladeepam

നന്മയെ അഭിനന്ദിക്കുക

Sathyadeepam

ജീവിതത്തിലെ വിജയത്തിനാധാരമാണു നല്ല പ്രവൃത്തികളെ അഭിനന്ദിക്കാന്‍ പഠിക്കുക എന്നത്. അദ്ധ്യാപകരോ സുഹൃത്തുക്കളോ അങ്ങനെ ആരായാലും അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ നല്ലതാണെങ്കില്‍ അവരെ അഭിനന്ദിക്കുക. അവരുടെ ഹൃദയത്തില്‍ വളരെ വേഗം ഇടം നേടാന്‍ ഇതു നിങ്ങളെ സഹായിക്കും. അത് ആത്മാര്‍ത്ഥതയോടെയായിരിക്കണമെന്നു മാത്രം. കുറ്റപ്പെടുത്തലുകള്‍ ഈ ലോകത്ത് ആരുംതന്നെ ഇഷ്ടപ്പെടണമെന്നില്ല. ശരിയായ സമയത്തു പറയുന്ന ഒരു നല്ല വാക്ക് നിങ്ങളുടെ ബന്ധങ്ങളും ജീവിതത്തിലുമുടനീളം ഉപകാരപ്രദമാകും. സഹിഷ്ണുതാ മനോഭാവം സന്ദര്‍ഭോചിതം പ്രകടിപ്പിക്കുക.

മറച്ചുപിടിക്കേണ്ട ഒന്നല്ല മറ്റൊരാളോടു പറയേണ്ട നല്ല വാക്ക്. പൊതുസ്ഥലത്തുവച്ചുള്ള അഭിനന്ദനം ഒരുപക്ഷേ, ക്ലാസ്സ് റൂമോ ജോലി സ്ഥാപനമോ എന്തുമാവട്ടെ, അത് ആയിരം സമ്മാനങ്ങള്‍ക്കു പ്രതിഫലം നല്കും.

എപ്പോഴും നന്ദി പറയാന്‍ ശ്രമിക്കുക.

ദിവസത്തില്‍ ഒരു തവണയെങ്കിലും 'താങ്ക് യൂ' എന്നു പറയാതെ കടന്നുപോകരുത്.

കുറ്റപ്പെടുത്തലുകള്‍ പരസ്യമായി നടത്താതിരിക്കുക. രഹസ്യമായി വിളിച്ചു തിരുത്തലുകള്‍ നല്കിയാല്‍ അവരെ നാം നേടുകയായിരിക്കും ചെയ്യുക.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്