Baladeepam

സത്യസന്ധത

Sathyadeepam

ഏത് അസത്യമാര്‍ഗ്ഗവും ഉപയോഗിച്ച് പണമുണ്ടാക്കാമെന്ന ഒരു ധാരണ ഇന്ന് ശക്തിപ്പെടുന്നുണ്ട്. ആധുനിക കമ്പോള വ്യവസ്ഥിതിയുടെ ഭാഗംതന്നെയാണിത്. എങ്ങനെയും പണവും സ്ഥാനവും ഉണ്ടാക്കുന്നവനാണ് സമൂഹത്തില്‍ സമര്‍ത്ഥന്‍ എന്ന മിഥ്യാധാരണ ഇന്ന് വളര്‍ന്നുവന്നിട്ടുണ്ട്. സത്യസന്ധതയില്ലാതെ നേടുന്നതിന്റെ വില പാപമാണ്.
മാതാപിതാക്കളോട് അസത്യം പറയുകയും വീടിനു പുറത്ത് തങ്ങള്‍ ചെയ്യുന്ന ശരിയല്ലാത്ത കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. പലപ്പോ ഴും അവരുടെതന്നെ നാശത്തിന് അത് കാരണമാകും. 'സത്യമേവ ജയതേ' എന്നാണല്ലോ ഭാരതത്തിന്റെ ആദര്‍ശവാക്യം. സത്യത്തിനു മാത്രമേ ജയമുണ്ടാകുകയുള്ളൂ, അസത്യത്തിലൂടെ ജയിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ നീങ്ങുന്നത്.
മറ്റുള്ളവരോടും സമൂഹത്തോടും രാജ്യത്തോടുമുള്ള നമ്മുടെ കടപ്പാടുകളും ധര്‍മ്മവും നിറവേറ്റാന്‍ പര്യാപ്തമായ രീതിയില്‍ വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥതയും നേര്‍വഴിയും നിലനിര്‍ത്താനായാല്‍ സത്യസന്ധതയും നന്മയും പരിലസിക്കുന്ന ഒരു സംസ്‌കാരം സമൂഹത്തില്‍ വളര്‍ ത്തിയെടുക്കാം. നമ്മോടുതന്നെയും നമ്മുടെ മനസ്സാക്ഷിയോടും നമ്മള്‍ സത്യസന്ധരായിരിക്കണം. സത്യസന്ധതയുടെ കാര്യത്തില്‍ നമ്മള്‍ നമ്മുടെതന്നെ വിമര്‍ശകരും വിധികര്‍ത്താക്കളുമായിത്തീരണം. സത്യസന്ധതയുള്ള വ്യക്തികളുടെ വ്യക്തിത്വം ശ്രേഷ്ഠവും ഉറപ്പുള്ളതുമായിരിക്കും.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്