Baladeepam

ഹിറ്റ്മാന്‍ മാത്രമല്ല എ.ബി.ഡി.

Sathyadeepam

ഏകദിനത്തിലെയും, T20 യിലെയും ബൗളര്‍മാരുടെ എക്കാലത്തെയും വലിയ പേടിസ്വപ്നങ്ങളിലൊന്നായ എന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനെ അറിയില്ലേ? അനായാസേന ഏത് ദിശയിലും ബാറ്റ് വീശാന്‍ കഴിവുള്ളതിനാല്‍ Mr. 360 എന്നും, ക്രിക്കറ്റിലെ Superman എന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ വിളിപ്പേരുകള്‍. ഇത്തവണത്തെ IPL T20-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടി മിന്നും പ്രകടനവും കാഴ്ചവച്ചു ഈ മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍. കളിക്കളത്തിലെ ഈ ആക്രമണകാരി യാഥാര്‍ ത്ഥ ജീവിതത്തില്‍ പക്ഷേ അങ്ങനെയല്ല. ക്രിക്കറ്റ് ഗ്രൗണ്ടിനകത്തും പുറത്തും തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറയാന്‍ ഒരു മടിയുമില്ല ക്രിക്കറ്റിലെ ഈ ഹിറ്റ്മാന്‍.
"ഇതെന്റെ കഥകളുടെ പുസ്തകമല്ല. ദൈവം എന്നിലൂടെ ആവിഷ്‌കരിക്കുന്നതും സാക്ഷാത്കരിക്കുന്നതുമായ പദ്ധതികളുടെ കഥയാണിത്. ഒരുപാട് പേര്‍ എന്റെ നേട്ടങ്ങളെ പ്രതി എന്നെ അഭിനന്ദിക്കാറുണ്ട്. അതൊന്നും എന്റെ നേട്ടങ്ങളോ വ്യക്തിപരമായ മഹത്വങ്ങളോ അല്ല ദൈവത്തിന്റെ മാത്രം മഹത്വമാണ്. എന്റെ ഈ വാക്കുകള്‍ കുറച്ചുപേരെയെങ്കിലും അസ്വസ്ഥപ്പെടുത്തിയേക്കാം. എന്നോടു ക്ഷമിക്കുക. വിശ്വാസത്തിനും ദൈവവമായുള്ള ബന്ധത്തിനും എന്തുമാത്രം പ്രാധാന്യമുണ്ടെന്നത് എന്റെ വ്യക്തിപരമായുള്ള ബോധ്യമാണ്. ദൈവത്തിന് എന്റെ ജീവിതത്തിലുള്ള സ്ഥാനം പരസ്യമായി ഏറ്റുപറയാന്‍ എനിക്കൊരു മടിയുമില്ല. ബൈബിളിലൂടെ വിടര്‍ന്നു വരുന്ന ദൈവത്തിന്റെ വാക്കുകളെ ഞാന്‍ വിശ്വസിക്കുന്നു. അതനുസരിച്ച് ജീവിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു."
-എ.ബി.ഡി വില്ല്യേഴ്‌സ്
(AB: The Autobiography എന്ന ആത്മകഥയില്‍ നിന്ന്)

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം