Baladeepam

എഴുത്തില്‍ ശ്രദ്ധിക്കേണ്ടവ

Sathyadeepam

1. എഴുത്തിനു കാലികപ്രാധാന്യമുണ്ടാകണം. അവ മനുഷ്യമനസ്സിനെ വിമലീകരിക്കണം.

2. ലക്ഷ്യം തിരിച്ചറിയണം. വിശദീകരണം, നിര്‍ദ്ദേശം വ്യക്തമാക്കല്‍, വിലയിരുത്തല്‍, പ്രകോപനം, പ്രേരണ, ക്ഷമാപണം, പ്രതിഷേധം, നിരസനം എന്നിങ്ങനെ.

3. വായനക്കാര്‍ ആരൊക്കെ, അവരുടെ അറിവിന്‍റെ ചക്രവാളം എന്ത് എന്നിവയെക്കുറിച്ചു ബോദ്ധ്യമുണ്ടാകണം.

4. വായനക്കാരന്‍റെ മനോഭാവവും അവന്‍ എന്താണ് ആവശ്യപ്പെടുന്നതെന്നും അറിയണം.

5. വിഷയത്തിന്‍റെ തിരഞ്ഞെടുപ്പും ആശയങ്ങളുടെ ഉചിതമായ ക്രമീകരണവും.

6. മികച്ച തയ്യാറെടുപ്പും ആസൂത്രണവും.

7. സംഗ്രഹം ചര്‍ച്ച ചെയ്യുക.

8. റഫ് കോപ്പി എഴുതുക; അവ ചിന്തേരിട്ടു മിനുക്കുക. പുനഃപരിശോധനയിലൂടെ തെറ്റുകള്‍ തിരുത്തുക.

9. നിരന്തരം വായിക്കുക.

10. ഒരു റിപ്പോര്‍ട്ട് മികച്ചതാകണെങ്കില്‍ താഴെപറയുന്നവ അതിലുണ്ടാകണം: നിര്‍വചനം, വിഷയപ്രാധാന്യമുള്ള ടേബിളുകള്‍, ക്രിയാത്മക-നിഷേധാത്മക വശങ്ങള്‍, വിഷയത്തിന്‍റെ വിശദമാക്കല്‍, കണ്ടെത്തലുകള്‍, വിലയിരുത്തല്‍/ വാദം, സംഗ്രഹം, നിര്‍ദ്ദേശങ്ങള്‍, അറിയിപ്പ്, അനുബന്ധം.

11. സാങ്കേതികപദങ്ങള്‍ക്കു വിശദീകരണം നല്കുക.

12. വ്യക്തതയും ലാളിത്യവും ഉണ്ടായിരിക്കണം.

13. പരിചിതവാക്കുകള്‍ ഉപയോഗിക്കുക.

14. നിരര്‍ത്ഥകപദങ്ങള്‍ ഉപേക്ഷിക്കുക.

15. ഉദ്ധരണികളും ഉദാഹരണങ്ങളും കഥകളും വഴി ആകര്‍ഷകമാക്കുക.

"Learning to write is learning to think."-Carlos Backer

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍