LOGOS QUIZ

വി. യോഹന്നാൻ - Chap.3 [2of3]

Sathyadeepam
  • ദൈവം തന്റെ പുത്രനെ ലോത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പിന്നെ എന്തിനാണ്?

    - പ്രത്യുത അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ് (3:17)

  • അവനില്‍ വിശ്വസിക്കുന്ന ഒരുവനും ........... പൂരിപ്പിക്കുക.

    - ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നില്ല (3:18)

  • അവനില്‍ വിശ്വസിക്കാത്തവന് എന്തു ഭവിക്കുന്നു?

    - ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്ക മൂലം നേരത്തേ തന്നെ 'ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു.' (3:18)

  • അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ എന്ത് പ്രാപിക്കും?

    - നിത്യജീവന്‍ (3:16)

  • ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചത് എങ്ങിനെ യാണ്?

    - തന്റെ ഏകജാതനെ നല്‍കിക്കൊണ്ട് (3:16)

  • പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തേക്കാള്‍ അധികമായി എന്തിനെ സ്നേഹിച്ചു?

    - അന്ധകാരത്തെ സ്നേഹിച്ചു (3:19)

  • മനുഷ്യര്‍ പ്രകാശത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിക്കാന്‍ കാരണമെന്ത്?

    - കാരണം അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു (3:19)

  • തിന്മ പ്രവര്‍ത്തിക്കുന്നവന്‍ ........... നെ വെറുക്കുന്നു. പൂരിപ്പിക്കുക.

    - പ്രകാശത്തെ (3:20)

  • തിന്മ പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തു വരാത്തത് എന്തുകൊണ്ട്?

    - അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് (3:20)

  • സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചതിലേക്കു വരുന്നതു കൊണ്ട് എന്ത് വെളിപ്പെടുന്നു?

    - അങ്ങനെ അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്ന് വെളിപ്പെടുന്നു (3:21)

  • യേശുവും നിക്കൊദേമോസും തമ്മിലുള്ള സംസാരത്തിനു ശേഷം യേശുവും ശിഷ്യന്മാരും എങ്ങോട്ടുപോയി?

    - യൂദയാ ദേശത്തേക്കു പോയി (3:22)

  • യൂദയാ ദേശത്ത് യേശു ശിഷ്യനാരോടൊത്ത് താമസിച്ച് എന്തുചെയ്തു?

    - അവന്‍ അവരോടൊത്തു താമസിച്ച് സ്നാനം നല്‍കി (3:22)

  • യേശു യൂദയായില്‍ സ്നാനം നല്‍കിയപ്പോള്‍ യോഹന്നാന്‍ എവിടെയാണ് സ്നാനം നല്‍കിയതായി പറയുന്നത്?

    - സാലിമിനടുത്തുള്ള ഏനോനില്‍ (3:23)

  • ഏനോനില്‍ സ്നാനം നല്‍കാന്‍ കാരണം എന്ത്?

    - വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ (3:23)

  • യോഹന്നാന്റെ ശിഷ്യന്മാരും ഒരു യഹൂദനും തമ്മില്‍ എന്ത് കാര്യത്തെക്കുറിച്ചാണ് തര്‍ക്കമുണ്ടായത്?

    - ശുദ്ധീകരണത്തെപ്പറ്റി (3:25)

  • യോഹന്നാന്‍ ഇനിയും എന്ത് ചെയ്യപ്പെട്ടിരുന്നില്ല എന്നാണ് 3-ാം അധ്യായം 24-ാം വാക്യത്തില്‍ കാണുന്നത്?

    - കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നില്ല (3:24)

  • യോഹന്നാന്റെ സുവിശേഷം 3:14-ന് സമാനമായ പഴയനിയമഭാഗം ഏത്?

    - സംഖ്യ 21:9

  • എല്ലാവരും അവന്റെ അടുത്തേക്കു പോകുകയാണ് ആരുടെ?

    - യേശുവിന്റെ (3:26)

  • ഗുരോ ജോര്‍ദ്ദാന്റെ അക്കരെ നിന്നോടുകൂടെ ഉണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവന്‍, ഇതാ, ഇവിടെ സ്നാനം നല്‍കുന്നു. ആര്, ആരോട് പറയുന്നു? ആരെപ്പറ്റി?

    - യോഹന്നാന്റെ ശിഷ്യന്മാര്‍ യോഹന്നാനോട്. യേശുവിനെപ്പറ്റി (3:26)

  • യേശു സ്നാനം നല്‍കുന്നതായി ശിഷ്യന്മാര്‍ യോഹന്നാനോട് പറഞ്ഞപ്പോള്‍ യോഹന്നാന്‍ എങ്ങിനെ പ്രതിവചിച്ചു?

    - സ്വര്‍ഗത്തില്‍ നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല (3:27)

വിശുദ്ധ ജോണ്‍ ക്ലിമാക്കസ് (525-605) : മാര്‍ച്ച് 30

വിശുദ്ധ റൂപ്പര്‍ട്ട് (710) : മാര്‍ച്ച് 29

'ബാര്‍ ഡീല്‍' ഏറ്റവും വലിയ ഡീല്‍

ജീസസ് ടീൻ ധ്യാനം

ഉത്ഥിതൻ തുറന്ന ഉയിർപ്പിന്റെ വഴികൾ