കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം അവിസ്മരണീയം: മോൺ. കണിയോടിക്കൽ

കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം അവിസ്മരണീയം: മോൺ.  കണിയോടിക്കൽ
Published on

പാലാ : കത്തോലിക്ക കോൺഗ്രസ് ഒരു നൂറ്റാണ്ടിലേറയായി പൊതു സമൂഹത്തിനും സമുദായത്തിനും വേണ്ടി ചെയ്ത സേവനങ്ങൾ അവിസ്മരണീയമാണെന്ന് മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കൽ. കത്തോലിക്കാ കോൺഗ്രസ്‌ പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായ ഐക്യത്തിനും പുരോഗതിക്കും കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ അനിവാര്യമാണ്. പാലാ രൂപതയിലെ യൂണിറ്റ്, ഫൊറോന, രൂപത ഭാരവാഹികൾ ശിബിരത്തിൽ പങ്കെടുത്തു.

രൂപതാ പ്രിസിഡന്റ് എമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ സെമിനാർ നയിച്ചു.

ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, സി എം ജോർജ്, ജോൺസൺ ചെറുവള്ളി, സിന്ധു ജയിബു, സാബു പൂണ്ടികുളം, ടോമി കണ്ണിറ്റുമ്യാലിൽ, ബെന്നി കിണറ്റുകര, എഡ്വിൻ പാമ്പാറ, ലിബി മണിമല,ക്ലിൻറ് അരീപ്ലക്കൽ എന്നിവർ നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org