

കെ സിബിസി മദ്യവിരുദ്ധ സമിതിയുടെ രൂപത ഡയറക്ടർ ആയി ചുമതലയേറ്റ ബിജു തൊണ്ടിപ്പറമ്പിൽ അച്ഛന് മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി സ്വീകരണം നൽകി. രൂപത പ്രസിഡൻറ് രാജു വലിയാറ അധ്യക്ഷനായിരുന്നു.
ലഹരിവസ്തുക്കൾക്കും മദ്യത്തിനും എതിരായ ശക്തമായ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്നും മദ്യലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ ഇന്ന് ആശങ്ക സൃഷ്ടിക്കുന്ന വിധം വർദ്ധിച്ചിട്ടുണ്ട് എന്നും സ്വീകരണ യോഗത്തിൽ ഫാദർ ബിജു തൊണ്ടി പറമ്പിൽ പറഞ്ഞു.
രൂപതാ സെക്രട്ടറി മാത്യു ആര്യ പള്ളിൽ, ബേബി പേടപ്പാട്ട്, ജോയി ചൂര നോലി, ഷാജി കേതാരം , മാത്യു പുതുപ്പറമ്പിൽ, ലില്ലി പെരുമ്പിൽ , മനോജ് കുമാർ പി ടി, ലിസി കുവക്കൽ, പി എ ജെയിംസ് എന്നിവർ പ്രസംഗിച്ചു