LOGOS QUIZ

സാമുവൽ - Chap 03 [2 of 2]

Sathyadeepam
  • ഇസ്രായേൽ ജനതയോട് കർത്താവ് ചെയ്യാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് സാമുവലിനോട് കർത്താവ് പറഞ്ഞത്?

    - ഇരു ചെവികളും തരിച്ചു പോകും (3:11)

  • ആരുടെ കുടുംബത്തിനെതിരായി പറഞ്ഞിട്ടുള്ളതെല്ലാം ഞാൻ അത്യന്തം നിർവഹിക്കുമെന്നാണ് കർത്താവ് സാമുവലിനോട് പറഞ്ഞത്?

    - ഏലിയുടെ (3:12)

  • മക്കൾ എന്തു പറഞ്ഞത് അറിഞ്ഞിട്ടും ഏലി അവരെ തടഞ്ഞില്ല എന്നാണ് കർത്താവ് സാമുവലിനോട് പറഞ്ഞത്?

    - ദൈവദൂഷണം (3:13)

  • മക്കൾ ദൈവദൂഷണം പറയുന്ന കാര്യം അറിഞ്ഞിട്ടും അവരെ തടയാത്തതുമൂലം കർത്താവ് ഏലിയുടെ കുടുംബത്തിന്റെ മേൽ എന്തു നടത്താൻ പോവുകയാണെന്നാണ് സാമുവലിനോട് പറഞ്ഞത്?

    - എന്നെന്നേക്കുമായി ശിക്ഷാവിധി (3:13)

  • ഏലിക്കുടുംബത്തിന്റെ പാപത്തിന് എന്തെല്ലാം ചെയ്താലും ഒരിക്കലും പരിഹാരമാവുകയില്ലെന്നാണ് കർത്താവ് ശപഥം ചെയ്തത്?

    - ബലികളും കാഴ്ചകളും (3:14)

  • കർത്താവ് പ്രത്യക്ഷപ്പെട്ട ശേഷം പ്രഭാതം വരെ കിടന്ന സാമുവൽ അനന്തരം ചെയ്തതെന്ത്‌?

    - കർത്താവിന്റെ ആലയത്തിന്റെ വാതിലുകൾ തുറന്നു (3:15)

  • തനിക്കുണ്ടായ ദർശനം ആരോട് പറയാനാണ് സാമുവൽ ഭയപ്പെട്ടത്?

    - ഏലിയോട് (3:15)

  • തനിക്കുണ്ടായ എന്തിനെക്കുറിച്ച് ഏലിയോട് പറയാനാണ് സാമുവൽ ഭയപ്പെട്ടത്?

    - ദർശനത്തെക്കുറിച്ച് (3:15)

  • തനിക്കുണ്ടായ ദർശനം ഏലിയോട് പറയാൻ ഭയപ്പെട്ടത് ആര്?

    - സാമുവൽ (3:15)

  • കർത്താവിന്റെ ദർശനത്തിനുശേഷം ഏലി സാമുവലിനോട് ചോദിച്ചതെന്ത്?

    - അവിടുന്ന് എന്താണ് നിന്നോട് പറഞ്ഞത് (3:17)

  • അവിടുന്നു പറഞ്ഞതിലെന്തെങ്കിലും എന്നിൽ നിന്നും മറച്ചു വച്ചാൽ ദൈവം നിന്നെ എന്തു ചെയ്യട്ടെ എന്നാണ് സാമുവലിനോട് ഏലി പറഞ്ഞത്?

    - കഠിനമായി ശിക്ഷിക്കട്ടെ (3:17)

  • കർത്താവ് ദർശനത്തിൽ പറഞ്ഞ കാര്യങ്ങൾ സാമുവൽ ഏലിയോട് പറഞ്ഞപ്പോൾ ഏലിയുടെ മറുപടി എന്തായിരുന്നു?

    - അതു കർത്താവാണ്, അവിടുത്തേക്ക് യുക്തമെന്ന് തോന്നുന്നത് പ്രവർത്തിക്കട്ടെ (3:18)

  • കർത്താവ് അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ അവന്റെ വാക്കുകളിൽ ഒന്നും വ്യർത്ഥമാക്കാൻ അവിടുന്ന് ഇടവരുത്തിയില്ല. ആരുടെ?

    - സാമുവലിന്റെ (3:19)

  • സാമുവൽ കർത്താവിന്റെ ആരായിത്തീർന്നിരിക്കുന്നു എന്നാണ് ഇസ്രായേൽജനം മുഴുവൻ അറിഞ്ഞത്?

    - പ്രവാചകൻ (3:20)

  • സാമുവൽ കർത്താവിന്റെ പ്രവാചകനായി തീർന്നിരിക്കുന്നു എന്ന് എവിടെ വരെയുള്ള ഇസ്രായേൽജനം ആണ് അറിഞ്ഞത്?

    - ദാൻ മുതൽ ബെർഷെബ വരെയുള്ള (3:20)

  • കർത്താവ് സാമുവലിനു ദർശനം നൽകിയത് എവിടെവച്ചാണ്?

    - ഷീലോയിൽ വച്ച് (3:21)

  • കർത്താവ് സാമുവലിന് ഷീലോയിൽ വച്ച് ദർശനം നൽകിയതു കൂടാതെ മറ്റെന്താണ് ചെയ്തത്?

    - വീണ്ടും സംസാരിച്ച് തന്നെത്തന്നെ വെളിപ്പെടുത്തി (3:21)

വിശുദ്ധ മോനിക്ക  (331-387) : ആഗസ്റ്റ് 27

വിശുദ്ധ സെഫിറീനസ്  (217) : ആഗസ്റ്റ് 26

പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയുടെ പൈതൃകത്തെ ആദരിച്ച്, സുൽത്താൻപേട്ട് രൂപത

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

വിശുദ്ധ ളൂയി ഒമ്പതാമന്‍  (1214-1270) : ആഗസ്റ്റ് 25