ലിയോ പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കെസിബിസിയുടെ ആഹ്വാനം

Published on: 

കൊച്ചി: ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന ലിയോ പതിനാലാമന്‍ പാപ്പായ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കെസിബിസി പ്രസിഡന്റ് ആര്‍ച്ചു ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ ആഹ്വാനം ചെയ്തു. ഇക്കഴിഞ്ഞ ആഴ്ച പാപ്പായെ റോമില്‍ നേരിട്ട് സന്ദര്‍ശിച്ചപ്പോഴും അദ്ദേഹം വളരെ പ്രസന്നനായിരുന്നുവെന്ന് ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. സഭ പ്രത്യേകമായ രീതിയില്‍ ജപമാല വണക്കം ആചരിക്കുന്ന ഈ നാളുകളില്‍ പരിശുദ്ധ പിതാവിനെ ഓര്‍ത്തു പ്രാര്‍ഥിക്കണമെന്ന് ആര്‍ച്ചുബിഷപ് ആഹ്വാനം ചെയ്തു.

കേരള കത്തോലിക്കാസഭയിലെ എല്ലാ ദൈവാലയങ്ങളിലും, സ്ഥാപനങ്ങളിലും, കുടുംബങ്ങളിലും ജപമാലയര്‍പ്പണത്തില്‍ പരിശുദ്ധ പിതാവിന്റെ രോഗസൗഖ്യത്തിനായി പ്രത്യേക നിയോഗം സമര്‍പ്പിച്ചു പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പാപ്പായുടെ ശസ്ത്രക്രിയ നടക്കുന്ന ദിവസം കേരളസഭ മുഴുവന്‍ പ്രത്യേകം പ്രാര്‍ഥനദിനമായി ആചരിക്കണമെന്നും ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ നിര്‍ദേശിച്ചു.

logo
Sathyadeepam Online
www.sathyadeepam.org