സാമുവലിന്റെ പുസ്തകം രണ്ടാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?
- 36
സാമുവലിന്റെ പുസ്തകം രണ്ടാം അധ്യായത്തിൽ എത്ര ശീർഷകങ്ങൾ ഉണ്ട്?
- രണ്ട് ശീർഷകങ്ങൾ: ഹന്നായുടെ കീർത്തനം, ഏലിയുടെ പുത്രന്മാർ.
ഹന്നായുടെ കീർത്തനം പ്രതിപാദിക്കുന്ന ബൈബിൾ വാക്യങ്ങൾ?
- 1 സാമുവൽ 2:1-10
എന്റെ ............ കർത്താവിൽ ആനന്ദിക്കുന്നു. പൂരിപ്പിക്കുക?
- ഹൃദയം (2:1)
എന്റെ എന്താണ് കർത്താവിൽ ഉയർന്നിരിക്കുന്നത്?
- ശിരസ്സ് (2:1)
എന്റെ അധരം ആരെയാണ് പരിഹസിക്കുന്നത്?
- ശത്രുക്കളെ (2:1)
2:2 അനുസരിച്ച് കർത്താവിനെ വിശേഷിപ്പിക്കുന്നതെങ്ങനെ?
- പരിശുദ്ധൻ
നമ്മുടെ ദൈവത്തെ പോലെ എങ്ങനെയുള്ള ഒരു ആശ്രയമില്ല എന്നാണ് 2:2 ൽ പറഞ്ഞിരിക്കുന്നത്?
- സുസ്ഥിരമായ
നമ്മുടെ ആരെ പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല എന്നാണ് ഹന്നായുടെ കീർത്തനത്തിൽ പറയുന്നത്?
- ദൈവത്തെപോലെ (2:2)
മേലിൽ എങ്ങനെ സംസാരിക്കരുത് എന്നാണ് ഹന്നയുടെ കീർത്തനത്തിൽ പറയുന്നത്?
- അഹന്തയോടെ (2:3)
എവിടെനിന്ന് ഗർവ് പുറപ്പെടാതിരിക്കട്ടെ എന്നാണ് പറയുന്നത്?
- നിന്റെ നാവിൽ നിന്ന് (2:3)
നിന്റെ നാവിൽ നിന്ന് എന്തു പുറപ്പെടാതിരിക്കട്ടെ എന്നാണ് പറയുന്നത്?
- ഗർവ് (2:3)
നിന്റെ നാവിൽ നിന്ന് ഗർവ് പുറപ്പെടാതിരിക്കട്ടെ കാരണമെന്ത്?
- കർത്താവ് സർവ്വജ്ഞനായ ദൈവമാണ് (2:3)
പ്രവർത്തികളെ വിലയിരുത്തുന്നത് ആരെന്നാണ് പറയുന്നത്?
- സർവ്വജ്ഞനായ ദൈവം (2:3)
അവിടുന്ന് വിലയിരുത്തുന്നത് എന്താണ്?
- പ്രവൃത്തികൾ (2:3)
വീരന്മാരുടെ വില്ലുകൾക്ക് എന്ത് സംഭവിക്കുന്നു?
- തകരുന്നു (2:4)
ആരാണ് ശക്തി പ്രാപിക്കുന്നത്?
- ബലഹീനർ (2:4)
സുഭിക്ഷം അനുഭവിച്ചിരുന്നവർ എന്തിനു വേണ്ടിയാണ് കൂലിപ്പണി ചെയ്യുന്നത്?
- ആഹാരത്തിനു വേണ്ടി (2:5)
ആരാണ് സംതൃപ്തി അടയുന്നത്?
- വിശപ്പ് അനുഭവിച്ചിരുന്നവർ (2:5)
ഏഴു പ്രസവിക്കുന്നത് ആരാണ്?
- വന്ധ്യ (2:5)
നിരാലംബയാകുന്നത് ആരാണ്?
- സന്താന സമ്പത്തുള്ളവൾ (2:5)
സന്താന സമ്പത്തുള്ളവൾക്ക് എന്ത് സംഭവിക്കുന്നു?
- നിരാലംബയാകുന്നു (2:5)
ജീവൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നതാര്?
- കർത്താവ് (2:6)
പാതാളത്തിലേക്ക് ഇറക്കുകയും അവിടെ നിന്ന് കയറ്റുകയും ചെയ്യുന്നതാര്?
- കർത്താവ് (2:6)
ദരിദ്രനും ധനികനും ആക്കുന്നതാര്?
- കർത്താവ് (2:7)