LOGOS QUIZ

ഗലാത്തിയ - Chap.6 [1of2]

Sathyadeepam
  • ഈ അധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    - 18 വാക്യങ്ങള്‍

  • ആറാം അധ്യായത്തില്‍ എത്ര തലക്കെട്ടുകള്‍ ഉണ്ട്?

    - ഒരു തലക്കെട്ടു മാത്രം

  • ആ തലക്കെട്ടിന് കൊടുത്തിരിക്കുന്ന പേര് എന്ത്?

    - പരസ്പരം സഹായിക്കുക

  • ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്മീയരായ നമ്മള്‍ എന്താണ് ചെയ്യേണ്ടത്?

    - ആത്മീയരായ നമ്മള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കണം (6:1)

  • തെറ്റിലകപ്പെടുന്നവനെ എങ്ങിനെയാണ് വീണ്ടെടുക്കേണ്ടത്?

    - സൗമ്യതയോടെ

  • പൗലോസ് ഗലാത്തിയരോട് എന്ത് കാര്യത്തിലാണ് ശ്രദ്ധിക്കണമെന്ന് പറയുന്നത്?

    - തെറ്റിലേക്ക് പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം (6:1)

  • ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കേണ്ടത് എപ്രകാരമാണ്?

    - പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കണം (6:2)

  • പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് എന്ത് ചെയ്യുവാനാണ് പൗലോസ് പറയുന്നത്?

    - ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവാന്‍.

  • ഒരുവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നത് എപ്പോള്‍?

    - താന്‍ ഒന്നുമല്ലാതിരിക്കെ എന്തോ ആണെന്ന് ഭാവിക്കുമ്പോള്‍ (6:3)

  • താന്‍ ഒന്നുമല്ലാതിരിക്കെ എന്തോ ആണെന്ന് ഭാവിക്കുന്നവന്‍ എന്താണ് സത്യത്തില്‍ ചെയ്യുന്നത്?

    - അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു (6:3)

  • സ്വന്തം ചെയ്തികള്‍ വിലയിരുത്തുന്ന ഒരുവന് അഭിമാനിക്കാനുള്ള വക എവിടെയായിരിക്കുമെന്നാണ് പൗലോസ് പറയുന്നത്?

    - അഭിമാനിക്കാനുള്ള വക അവനില്‍ത്തന്നെ ആയിരിക്കും (6:4)

  • സ്വന്തം ചെയ്തികള്‍ വിലയിരുത്തുമ്പോള്‍ അഭിമാനിക്കാനുള്ള വക അവനില്‍ത്തന്നെ ആയിരിക്കുന്നത് എന്തുകൊണ്ട്?

    - എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാകൂ (6:5)

  • വചനം പഠിക്കുന്നവന്‍ എന്താണ് അദ്ധ്യാപകന് നല്‍കുന്നത്?

    - തനിക്കുള്ള എല്ലാ നല്ല വസ്തുക്കളുടേയും പങ്ക് (6:6)

  • ഗലാത്തിയരോട് എന്ത് വ്യാമോഹിക്കേണ്ടെന്നാണ് പൗലോസ് പറയുന്നത്?

    - ദൈവത്തെ കബളിപ്പിക്കാമെന്ന വ്യാമോഹം വേണ്ട (6:7)

  • വിതക്കുന്നത് കൊയ്യുന്നത് ആരാണ്?

    - മനുഷ്യര്‍ (6:7)

  • സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ എന്താണ് കൊയ്യുന്നത്?

    - ജഡത്തില്‍ നിന്നും നാശം കൊയ്തെടുക്കും (6:8)

  • ആത്മാവിനായി വിതയ്ക്കുന്നവന്‍ എന്താണ് കൊയ്തെടുക്കുന്നത്?

    - ആത്മാവില്‍ നിന്നും നിത്യജീവന്‍ കൊയ്തെടുക്കും.

  • എന്തു ചെയ്യുന്നതിലാണ് നമുക്ക് മടുപ്പ് തോന്നാതിരിക്കേണ്ടത്?

    - നന്മ ചെയ്യുന്നതില്‍ (6:9)

  • നന്മ ചെയ്യുന്നതില്‍ മടുപ്പ് തോന്നാതിരിക്കട്ടെ എന്ന് പൗലോസ് ശ്ലീഹാ പറയുന്നതെന്തുകൊണ്ട്?

    - മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.

  • അതുകൊണ്ട് ആര്‍ക്കൊക്കെ നന്മ ചെയ്യാം എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച് വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്കും.

  • എന്തുകൊണ്ടാണ് സകല മനുഷ്യര്‍ക്കും നന്മ ചെയ്യാമെന്ന് പറയുന്നത്?

    - അതിനുള്ള അവസരം ഇപ്പോള്‍ ലഭിച്ചിരിക്കുന്നതുകൊണ്ട്

  • ആരാണ് ഗലാത്തിയരെ പരിച്ഛേദനത്തിന് നിര്‍ബന്ധിക്കുന്നത്?

    - ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

ബ്രദർ

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 80]

സഭയും രാഷ്ട്രവും എട്ടാം നൂറ്റാണ്ടിൽ

പരിണാമവും ക്രിസ്തുമതവും: നമ്മൾ വിചാരിക്കാത്ത ചില ‘റിയൽ ഫാക്ട്സ്’!