സാമുവൽ - Chap 03 [1 of 2]

samuel chapter 03 [1 of 2]
Published on
  • 1 സാമുവലിന്റെ പുസ്തകം മൂന്നാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

    - 21 വാക്യങ്ങൾ

  • 1 സാമുവലിന്റെ പുസ്തകം മൂന്നാം അധ്യായത്തിലെ ശീർഷകം ഏത്?

    - സാമുവലിനെ വിളിക്കുന്നു.

  • ആരുടെ സാന്നിദ്ധ്യത്തിൽ ആണ് ബാലനായ സാമുവൽ കർത്താവിനു ശുശ്രൂഷ ചെയ്തു പോന്നത്?

    - പുരോഹിതനായ ഏലിയുടെ (3:1)

  • അക്കാലത്ത് ആരുടെ അരുളപ്പാടാണ് ചുരുക്കമായിട്ട് ലഭിച്ചിരുന്നത്?

    - കർത്താവിന്റെ (3:1)

  • എന്താണ് വിരളമായിരുന്നത്?

    - ദർശനങ്ങൾ (3:1)

  • 3:3 പ്രകാരം ആരുടെ മുമ്പിലെ ദീപമാണ് അണയാതിരുന്നത്?

    - ദൈവത്തിന്റെ

  • സാമുവൽ ദേവാലയത്തിൽ എന്ത് സ്ഥിതി ചെയ്യുന്നതിനരികെ യാണ് കിടന്നിരുന്നത്?

    - ദൈവത്തിന്റെ പേടകം (3:3)

  • കർത്താവ് ആദ്യം സാമുവലിനെ വിളിച്ചപ്പോൾ അവൻ വിളികേട്ടതെങ്ങനെ?

    - "ഞാൻ ഇതാ" (3:4)

  • കർത്താവ് ആദ്യം സാമുവലിനെ വിളിച്ചപ്പോൾ "ഞാൻ ഇതാ" എന്നു പറഞ്ഞ് ആരുടെ അടുക്കലേക്ക് ആണ് ഓടിയത്?

    - ഏലിയുടെ (3:4)

  • "അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു" എന്ന് ഏലിയോട് പറഞ്ഞതാര്?

    - സാമുവൽ (3:5)

  • " ഞാൻ നിന്നെ വിളിച്ചില്ല, പോയി കിടന്നുകൊള്ളുക" ആരാണ് സാമുവലിനോട് ഇപ്രകാരം പറഞ്ഞത്?

    - ഏലി (3:5)

  • കർത്താവാണ് വിളിച്ചതെന്ന് സാമുവൽ അറിയാതിരുന്നതിനു കാരണം എന്ത്?

    - അതുവരെ കർത്താവിന്റെ ശബ്ദം അവന് വെളിവാക്കപ്പെട്ടിരുന്നില്ല (3:7)

  • കർത്താവ് സാമുവലിനെ മൂന്നാമതും വിളിച്ചപ്പോൾ ഏലിയുടെ അടുത്ത് ചെന്ന് സാമുവൽ എന്താണ് പറഞ്ഞത് ?

    - "അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു" എന്നു പറഞ്ഞു (3:8)

  • "അങ്ങെന്നെ വിളിച്ചല്ലോ ഞാനിതാ വന്നിരിക്കുന്നു" എന്നു പറഞ്ഞ് സാമുവൽ മൂന്നാമതും അടുത്ത് വന്നപ്പോൾ ഏലിക്കു മനസ്സിലായതെന്ത് ?

    - കർത്താവാണ് ബാലനെ വിളിച്ചതെന്ന് (3:8)

  • സാമുവലിനോട് ഇനി വിളിച്ചാൽ എന്ത് പറയണമെന്നാണ് ഏലി പറഞ്ഞത്?

    - "കർത്താവേ അരുളിച്ചെയ്താലും അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു" (3:9)

  • എത്രാമത്തെ പ്രാവശ്യം കർത്താവ് വിളിച്ചപ്പോഴാണ് സാമുവൽ "കർത്താവേ അരുളിച്ചെയ്താലും അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു" എന്ന് പറഞ്ഞത്?

    - നാലാമത്തെ പ്രാവശ്യം (3:10)

  • കർത്താവ് ആരോട് ഒരു കാര്യം ചെയ്യാൻ പോകുന്നു എന്നാണ് സാമുവലിനോട് പറഞ്ഞത്?

    - ഇസ്രായേൽ ജനതയോട് (3:11)

logo
Sathyadeepam Online
www.sathyadeepam.org