എല്ലാറ്റിനും എന്തുണ്ട്?
- ഒരു സമയം (3:1)
എന്തിന് അവസരമുണ്ട്?
- ആകാശത്തിന്‍ കീഴുള്ള സമസ്തകാര്യത്തിനും (3:1)
കാലങ്ങള്‍
ജനിക്കാന്‍ - മരിക്കാന്‍ (3:2)
നടാനൊരുകാലം - നട്ടത് പറിക്കാന്‍ (3:2)
കൊല്ലാന്‍ - സൗഖ്യമാക്കാന്‍ (3:3)
തകര്‍ക്കാന്‍ - പണിതുയര്‍ത്താന്‍ (3:3)
കരയാന്‍ - ചിരിക്കാന്‍ (3:4)
വിലപിക്കാന്‍ - നൃത്തം ചെയ്യാന്‍ (3:4)
കല്ല് പെറുക്കി കളയാന്‍ - കല്ല് പെറുക്കി കൂട്ടാന്‍ (3:5)
ആലിംഗനം ചെയ്യാന്‍ - ആലിംഗനം ചെയ്യാതിരിക്കാന്‍ (3:5)
സമ്പാദിക്കാന്‍ - നഷ്ടപ്പെടുത്താന്‍ (3:6)
സൂക്ഷിച്ച് വെക്കാന്‍ - എറിഞ്ഞുകളയാന്‍ (3:6)
കീറാന്‍ - തുന്നാന്‍ (3:7)
മൗനം പാലിക്കാന്‍ - സംസാരിക്കാന്‍ (3:7)
സ്നേഹിക്കാന്‍ - ദ്വേഷിക്കാന്‍ (3:8)
യുദ്ധത്തിന് - സമാധാനത്തിന് (3:8)
അധ്വാനിക്കുന്നവന് അവന്റെ എന്ത് കൊണ്ടെന്തു ഫലം എന്നാണ് സഭാപ്രസംഗകന്‍ ചോദിക്കുന്നത്?
- അധ്വാനം കൊണ്ട് (3:9)
സഭാപ്രസംഗകന്‍ കണ്ടത് എന്ത്?
- ദൈവം മനുഷ്യമക്കള്‍ക്ക് നല്കിയ ശ്രമകരമായ ജോലി (3:10)
ദൈവം എങ്ങനെയാണ് സമസ്തവും സൃഷ്ടിച്ചത്?
- അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു (3:11)
മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്നത് എന്ത്?
- കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം (3:11)
മനുഷ്യന് കഴിവില്ലാത്തത് എന്തിലാണ്?
- ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ (3:11)
സഭാപ്രസംഗകന്‍ മനുഷ്യരെക്കുറിച്ച് അറിയുന്നത് എന്ത്?
- ജീവിതകാലം മുഴുവന്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതിനെക്കാള്‍ കാമ്യമായി മനുഷ്യര്‍ക്ക് യാതൊന്നുമില്ല (3:12)
സഭാപ്രസംഗകന്‍ ദൈവത്തിന്റെ ദാനമാണെന്ന് അറിയുന്നത് എന്ത്?
- എല്ലാ മനുഷ്യരും ഭക്ഷിക്കുകയും പാനംചെയ്യുകയും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യുകയെന്നത് (3:13)
ദൈവത്തിന്റെ പ്രവൃത്തികളെല്ലാം എങ്ങനെയാണെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?
- ശാശ്വതമാണെന്ന് (3:14)
ദൈവത്തിന്റെ പ്രവൃത്തികള്‍ എന്ത് ചെയ്യാന്‍ സാധിക്കുകയില്ല?
- കൂട്ടാനോ അതില്‍നിന്ന് എന്തെങ്കിലും കുറക്കാനോ സാധ്യമല്ല (3:14)
ദൈവത്തിന്റെ പ്രവൃത്തികള്‍ കൂട്ടാനോ അതില്‍നിന്ന് എന്തെങ്കിലും കുറക്കാനോ സാധ്യമല്ല. ഇത് ദൈവം ചെയ്തിരി ക്കുന്നത് എന്തിനുവേണ്ടിയാണ്?
- മനുഷ്യര്‍ ദൈവത്തെ ഭയപ്പെടുന്നതിനുവേണ്ടി (3:14)
ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരുന്നത് എന്തിനെയാണ്?
- കടന്നുപോയ ഓരോന്നിനെയും (3:15)