തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

The Great Jubilee begins at St Joseph and St Jude Church, Thevara
Published on

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മഹാജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലി പതാക ഉയർത്തി. ഇടവകയുടെ 140-ാം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വികാരി ഫാ. ജൂഡിസ് പനക്കൽ ജൂബിലി പതാക ഉയർത്തി.

തുടർന്ന് നടന്ന ദിവ്യബലിക്ക് വികാരി ഫാ. ജൂഡിസ് പനക്കൽ മുഖ്യകാർമികത്വം വഹിച്ചു.

അസിസ്റ്റന്റ് വികാരി ഫാ. ലാൽ ആന്റണി വൈപ്പിശ്ശേരി സഹകാർമികനായി. മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിൽ വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.

logo
Sathyadeepam Online
www.sathyadeepam.org