LOGOS QUIZ

സഭാപ്രസംഗകൻ - Chap.1 [2of2]

Sathyadeepam
  • വരാനിരിക്കുന്നവയെ അവക്ക് ശേഷം ആര് ഓര്‍മ്മിക്കുകയില്ല?

    - വരാനിരിക്കുന്നവര്‍ (1:11)

  • സഭാപ്രസംഗകന്‍ എവിടെയാണ് രാജാവായത്?

    - ജെറുസലെമില്‍ (1:12)

  • ജെറുസലെമില്‍ സഭാപ്രസംഗകന്‍ ആരുടെ രാജാവായിരുന്നു?

    - ഇസ്രായേലിന്റെ (1:12)

  • ആകാശത്തിന്‍കീഴ് സംഭവിക്കുന്നതെല്ലാം എങ്ങനെ ആരാഞ്ഞറിയാനാണ് സഭാപ്രസംഗകന്‍ പരിശ്രമിച്ചത്?

    - ജ്ഞാനത്തോടെ (1:13)

  • എങ്ങനെ ചെയ്യാനാണ് ദൈവം മനുഷ്യനെ ജോലി ഏല്പിച്ചത്?

    - വ്യഗ്രതയോടെ (1:13)

  • വ്യഗ്രതയോടെ മനുഷ്യനെ ഏല്പിച്ച ജോലി എങ്ങനെയുള്ളതാണ്?

    - ക്ലേശകരമാണ് (1:13)

  • സഭാപ്രസംഗകന്‍ വീക്ഷിച്ചത് എന്തെല്ലാം?

    - സൂര്യനു കീഴേ നടക്കുന്ന എല്ലാ പ്രവൃത്തികളും (1:14)

  • സൂര്യനു കീഴേ നടക്കുന്ന എല്ലാ പ്രവൃത്തികളും എങ്ങനെയുള്ളതാണ്?

    - മിഥ്യയും പാഴ്‌വേലയുമാണ് (1:14)

  • എന്താണ് അസാധ്യം എന്ന് പറയുന്നത്?

    - ഇല്ലാത്തത് എണ്ണുക (1:15)

  • ആരേക്കാളും അധികം ഞാന്‍ ജ്ഞാനം സമ്പാദിച്ചു എന്നാണ് പറയുന്നത്?

    - ജറുസലെമില്‍ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാ രാജാക്കന്മാരെയുംകാള്‍ (1:16)

  • എന്താണ് ഞാന്‍ അനുഭവിച്ചറിഞ്ഞു എന്ന് ഞാന്‍ വിചാരിച്ചത്?

    - ജ്ഞാനത്തിന്റെയും അറിവിന്റെയും യഥാര്‍ത്ഥ രൂപം (1:16)

  • എന്തെല്ലാം വിവേചിച്ചറിയാനാണ് ഞാന്‍ ഉദ്യമിച്ചത്?

    - ജ്ഞാനത്തെയും അറിവിനെയും ഉന്മത്തതയെയും ഭോഷത്തത്തെയും (1:17)

  • ഇതും പാഴ്‌വേലയാണെന്ന് ഞാന്‍ കണ്ടു. ഏതെല്ലാം?

    - ജ്ഞാനത്തെയും അറിവിനെയും ഉന്മത്തതയെയും ഭോഷത്തത്തെയും വിവേചിച്ചറിയുന്നത് (1:17)

  • എന്ത് ഏറുമ്പോള്‍ ദുഃഖം ഏറുന്നു?

    - ജ്ഞാനം (1:18)

  • എന്ത് വര്‍ദ്ധിക്കുമ്പോഴാണ് വ്യസനം വര്‍ദ്ധിക്കുന്നത്?

    - അറിവ് (1:18)

  • സഭാപ്രസംഗകന്‍ 1:2നു സമാനമായ പുതിയനിയമഗ്രന്ഥഭാഗമേത്?

    - റോമാ (8:20)

  • സഭാപ്രസംഗകന്‍ 1:16നു സമാനമായ പഴയനിയമഗ്രന്ഥഭാഗമേത്?

    - 1 രാജാ 4:29-31

ലൗദാത്തോ സി ഗ്രാമത്തില്‍ പാവങ്ങള്‍ക്കൊപ്പം പാപ്പായുടെ ഉച്ചവിരുന്ന്

വീണ്ടും ഉയരുന്ന യുദ്ധഭീതിയില്‍ ആശങ്കകള്‍ അറിയിച്ച് പാപ്പ

ഖനനവുമായി ബന്ധപ്പെട്ട സംഘര്‍ഷമേഖലകളില്‍ ജനങ്ങള്‍ക്ക് തുണയായി ലാറ്റിനമേരിക്കന്‍ സഭ

കര്‍മ്മലമാതാവ്  : ജൂലൈ 16

കെ.സി.വൈ.എം സംസ്ഥാന സമിതി തൊഴിൽമേള സംഘടിപ്പിക്കുന്നു