LOGOS QUIZ

സഭാപ്രസംഗകൻ - Chap.2 [2of3]

Sathyadeepam
  • ഞാന്‍ ജ്ഞാനത്തിനുവേണ്ടി നിഷേധിക്കാത്തത് എന്തെല്ലാം?

    - നയനങ്ങള്‍ അഭിലഷിച്ചതൊന്നും (2:10)

  • ഞാന്‍ അനുഭവിക്കാത്ത എന്തില്ല എന്നാണ് പറയുന്നത്?

    - സുഖങ്ങള്‍ (2:10)

  • എന്റെ ഹൃദയം സന്തോഷിച്ചത് എന്തിലെല്ലാം?

    - എന്റെ പ്രയത്നങ്ങളിലെല്ലാം (2:10)

  • എന്റെ പ്രയത്നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചത് എന്തിന്റെ പ്രതിഫലം ആയിരുന്നു?

    - എന്റെ അധ്വാനത്തിന് ലഭിച്ച പ്രതിഫലം (2:10)

  • സഭാപ്രസംഗകന്‍ നിരൂപണം ചെയ്തത് എന്തെല്ലാം?

    - ഞാന്‍ ഉണ്ടാക്കിയവയും അതിനുവേണ്ടി ചെയ്ത അധ്വാനവും (2:11)

  • എന്ത് പാഴ്‌വേലയാണെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?

    - എല്ലാ മിഥ്യയും (2:11)

  • എനിക്ക് ബോധ്യപ്പെട്ട കാര്യം എന്തായിരുന്നു?

    - സൂര്യനുകീഴേ ഒരു നേട്ടവുമില്ലെന്ന് (2:11)

  • ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും ഞാന്‍ വിവേചിച്ചു കാണാന്‍ തുടങ്ങിയത് എപ്പോള്‍?

    - സൂര്യനുകീഴേ ഒരു നേട്ടവുമില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ (2:12)

  • രാജാവിന്റെ പിന്‍ഗാമിക്ക് ചെയ്യാന്‍ കഴിയുന്നത് എന്ത്?

    - ചെയ്തതുതന്നെ വീണ്ടും ചെയ്യുക (2:12)

  • പ്രകാശം അന്ധകാരത്തെയെന്നപോലെ ജ്ഞാനം എന്തിനെ അതിശയിക്കുന്നു?

    - ഭോഷത്തത്തെ (2:13)

  • ആരാണ് ഇരുട്ടില്‍ നടക്കുന്നത്?

    - ഭോഷന്‍ (2:14)

  • ഇരുവര്‍ക്കും ഗതി ഒന്നുതന്നെ. ആര്‍ക്കെല്ലാം?

    - ജ്ഞാനിക്കും ഭോഷനും (2:14)

  • സഭാപ്രസംഗകന്‍ തന്നോടുതന്നെ ചോദിക്കുന്ന ചോദ്യം എന്ത്?

    - ഭോഷന്റെയും എന്റെയും ഗതി ഒന്നുതന്നെയെങ്കില്‍ ഞാന്‍ എന്തിന് ജ്ഞാനിയായിരിക്കണം (2:15)

  • ആര്‍ക്കെന്നപോലെ ജ്ഞാനിക്കും ശാശ്വത സ്മരണ ലഭിക്കുകയില്ല?

    - ഭോഷനെപ്പോലെതന്നെ (2:16)

  • ഭാവിയില്‍ എല്ലാവര്‍ക്കും എന്ത് സംഭവിക്കും?

    - വിസ്മൃതരാകും (2:16)

  • ആരെല്ലാമാണ് ഒന്നുപോലെ മരിക്കുന്നത്?

    - ഭോഷനും ജ്ഞാനിയും (2:16)

  • സഭാപ്രസംഗകന്‍ ജീവിതം വെറുത്തത് എന്തുകൊണ്ട്?

    - സൂര്യനു കീഴേ സംഭവിക്കുന്ന സമസ്തകാര്യവും വേദനകമായതുകൊണ്ട് (2:17)

  • എന്താണ് നിരര്‍ഥമാകുന്നത്?

    - എല്ലാം മിഥ്യയും (2:17)

  • എന്തെല്ലാമാണ് ഞാന്‍ വെറുത്തത്?

    - സൂര്യനു കീഴെ ചെയ്ത അധ്വാനങ്ങളെല്ലാം (2:18)

  • സൂര്യനു കീഴെ ചെയ്ത അധ്വാനങ്ങളെല്ലാം വെറുക്കാന്‍ കാരണം എന്ത്?

    - അധ്വാനങ്ങളുടെ ഫലം എന്റെ പിന്‍ഗാമിക്കു വിട്ട് ഞാന്‍ പോകേണ്ടിയിരിക്കുന്നു (2:18)

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.

'മദർ തെരേസ - പ്രോഫറ്റ് ഓഫ് കംപാഷൻ' പുറത്തിറങ്ങി

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8