സഭാപ്രസംഗകന്‍ ആരെന്നാണ് സ്വയം വിളിക്കുന്നത്?
- ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനും (1:1)
സകലവും എന്താണെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?
- മിഥ്യകളില്‍ മിഥ്യ (1:2)
സൂര്യനു താഴെ എന്തുകൊണ്ട് ഫലമില്ല എന്നാണ് സഭാ പ്രസംഗകന്‍ സമര്‍ത്ഥിക്കുന്നത്?
- അധ്വാനംകൊണ്ട് (1:3)
വരുന്നതും പോകുന്നതും എന്ത്?
- തലമുറകള്‍ (1:4)
എന്നേക്കും നിലനില്ക്കുന്നത് എന്താണെന്നാണ് സഭാപ്രസംഗകന്റെ ആഭിപ്രായം?
- ഭൂമി (1:4)
സൂര്യന്‍ എന്തെല്ലാം ചെയ്യുന്നു?
- ഉദിക്കുന്നു, അസ്തമിക്കുന്നു, ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു (1:5)
കാറ്റ് എങ്ങനെയാണ് ചുറ്റിക്കറങ്ങുന്നത്?
- തെക്കോട്ട് വീശുന്നു തിരിഞ്ഞ് വടക്കോട്ട് വീശുന്നു. വീണ്ടും തെക്കോട്ട് അങ്ങനെ ചുറ്റിക്കറങ്ങുന്നു (1:6)
സമുദ്രത്തിലേക്ക് ഒഴുകുന്നത് എന്ത്?
- നദികള്‍ (1:7)
നദികള്‍ സമുദ്രത്തിലേക്ക് ഒഴുകിയാലും സമുദ്രത്തിന് എന്ത് സംഭവിക്കുന്നില്ല?
- അത് നിറയുന്നില്ല (1:7)
നദികള്‍ എവിടേക്കാണ് വീണ്ടും ഒഴുക്ക് തുടരുന്നത്?
- ഉറവിടത്തിലേക്ക് (1:7)
സകലവും മനുഷ്യന് എന്താണ്?
- ക്ലേശഭൂയിഷ്ടം (1:8)
സകലവും എന്ത് ചെയ്യുവാനാണ് മനുഷ്യന് അസാധ്യം എന്ന് പറയുന്നത്?
- വിവരിക്കുക (1:8)
കണ്ടിട്ട് എന്തിന് മതിവരുന്നില്ല?
- കണ്ണിന് (1:8)
കേട്ടിട്ട് എന്തിന് മതിവരുന്നില്ല?
- ചെവിക്ക് (1:8)
ഉണ്ടായതുതന്നെ എന്ത് സംഭവിക്കുന്നു?
- വീണ്ടും ഉണ്ടാകുന്നു (1:9)
എന്തിനു കീഴെയാണ് പുതുതായൊന്നുമില്ല എന്ന് പറയുന്നത്?
- സൂര്യനുകീഴെ (1:9)
ആരും ഓര്‍ക്കാത്തത് എന്ത്?
- കഴിഞ്ഞതൊന്നും (1:11)