കഥകള്‍ / കവിതകള്‍

ചിരിക്കാൻ മറന്നവർ

Sathyadeepam

ഒരു ക്ലാസ്സ് റൂം... മലയാളം അധ്യാപകന്‍ രസകരമായി ക്ലാസ് എടുക്കുകയാണ്.

എന്തോ തമാശ പറഞ്ഞു ക്ലാസ്സാകെ ചിരിപ്പിച്ച് ഇളക്കി മറിക്കുന്നു.

പക്ഷേ, ഇതിലൊന്നും പെടാതെ അവസാന ബെഞ്ചിന്റെ കോണില്‍വിഷാദത്തോടെ ഇരിക്കുന്ന ഒരു പന്ത്രണ്ട് വയസുകാരന്‍...

'നിനക്ക് എന്തേ ചിരി വരുന്നില്ലേ'

അധ്യാപകന്‍ അവനോട് ചോദിച്ചു.

'ചിരി മനസില്‍ നിന്നല്ലേ മാഷെ വരണ്ടതെന്നു?'

അവന്റെ മറുപടി.

ക്ലാസ് റൂം പെട്ടെന്ന് നിശ്ശബ്ദമായി.

അധ്യാപകന്‍ പുസ്തകം അടച്ച് ക്ലാസ് റൂം വിട്ടിറങ്ങി.

നടന്നു നീങ്ങുമ്പോള്‍ അദ്ദേഹം സ്വയം മന്ത്രിച്ചു...

'മനസ്സ് തുറന്ന് ചിരിക്കാന്‍ കഴിയാത്തവരും ചിരി മാഞ്ഞുപോയവരും ചുറ്റുമുണ്ട്.

അവരെയൊന്ന് ചിരിപ്പിക്കണം... ചിരിക്കാന്‍ സഹായിക്കണം...!'

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

പ്രായം വെറും നമ്പറല്ലേ! റൂറ്റെൻഡോയുടെ മാജിക്കൽ സ്റ്റോറി

പരീക്ഷണശാല [Laboratory]

സയൻസും ദൈവവും തമ്മിൽ ‘അടി’ തുടങ്ങിയത് എപ്പോഴാ?

പത്രോച്ചൻ is Sketched!!! [Part 3]