കഥകള്‍ / കവിതകള്‍

ഒരു സ്വര്‍ഗാരോപണ ഭാവന

Sathyadeepam

ഡോ. ചെറിയാന്‍ കുനിയന്തോടത്ത്

കലികപോലെ ചേതന
മലരിടുന്ന ഭാവന,
കലയെഴുന്ന സാധന
കതിരിടുന്ന കാമന…!

സ്വര്‍ഗമെന്ന മന്ദിരം
സര്‍ഗഭാവ സുന്ദരം!
മിഴിവിയന്നു ഭാസുരം
മുഴുവനര്‍ത്ഥ നിര്‍ഭരം!

പൂകിടുന്നു കന്യക
നാകലോക നായിക
ഉദയസൂര്യനേശുവിന്‍
ഹൃദയദീപമാകുവാന്‍!

ചിറകുകള്‍ വിരിച്ചിടും
പറവകള്‍ക്കു തുല്യമായ്
മുകിലുകള്‍ പറക്കവേ
മഹിതറാണി വിണ്ണിലായ്

ചാരുകിരണ രാജികള്‍
ചാമരങ്ങള്‍ വീശവേ
പുലരി പൂത്തപോലെയാ
പുകളെഴുന്ന കന്യക!

മുത്തുമകുടമായതാ
മിന്നിടുന്ന താരകള്‍,
പാദപീഠമായിതാ
പവിഴചന്ദ്രക്കലയതാ!

സഫലമായ ദര്‍ശനം,
സുഖദമായ സ്പര്‍ശനം,
ഗഗനമെത്ര ശോഭനം,
ഗരിമയാര്‍ന്നു മോഹനം!

ഹിമസമാനവെണ്മയില്‍
സുമസമാനമാ മുഖം!
വരമയൂഖ ശോഭിതം
പരമഹത്ത്വ ജീവിതം!

മഹിളകള്‍ക്കു മകുടമായ്
മഹിയില്‍ നിന്നുയര്‍ന്നവള്‍
മഹിതസൂനുവേശുവില്‍
മനമണച്ച കന്യക!

നല്കിടട്ടെ വരമഴ
പുല്കി സ്വര്‍ഗാരോപിത
മാനവര്‍ക്കു ഭൂമിയില്‍
മുക്തി നല്കിടും വിധം

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍