കഥകള്‍ / കവിതകള്‍

കാലം മായ്ക്കാത്ത സ്മൃതി രേഖ

Sathyadeepam
  • സി. ലിസാ സേവ്യർ എഫ് സി സി

    സെന്റ് ജോസഫ്സ് കോൺവെന്റ്, കിടങ്ങൂർ

​കാലത്തിന്റെ ആധാരമെഴുതിയ തൂലികയാൽ

നീ കുറിച്ചിട്ടത് ധർമ്മത്തിന്റെ പൊരുളായിരുന്നു.

അധികാരത്തിന്റെ അത്യുന്നത പീഠത്തിലും

അളവുകോലില്ലാത്ത നീതിതൻ തത്ത്വചിന്ത.

ആദർശമെഴുതിയ ആ വിരലുകൾ കൊണ്ട് നീ

അനേകം ജീവിതങ്ങൾക്ക് സുരക്ഷിതത്വം തീർത്തു.

സത്യദീപമായി നീ പടർന്നപ്പോൾ,

ചിന്തകൾ തത്ത്വചിന്തയുടെ മറുകര തൊട്ടു.

വേദിയിൽ നാടകമായി, ഗാനത്തിൽ രാഗമായി-

സമൂഹമാധ്യമ ലോകത്തും

പുതുമ തൻ അധ്യായങ്ങൾ രചിച്ചു.

കല നിനക്കൊരു വെറും വിനോദമായിരുന്നില്ല,

ആത്മാവിന്റെ അഗാധമായ ആവിഷ്കാരമായിരുന്നു.

​അറിവിന്റെ ആഴങ്ങളിലലഞ്ഞ ജ്ഞാനവൃദ്ധൻ,

ഇടവകതൻ ഹൃദയമിടിപ്പറിഞ്ഞ കാവൽക്കാരൻ.

കണക്കിലെ കൃത്യതയും വിശ്വാസത്തിൻ ആഴവും

ഒരേ നൂലിൽ കോർത്ത പ്രാർത്ഥനയായിരുന്നു നീ.

നീ മൊഴിഞ്ഞ ഓരോ പ്രഭാഷണവും-

അന്ധകാരത്തിലേക്കുള്ള അറിവിന്റെ അമ്പുകൾ.

​സ്നേഹമെന്നാൽ സഹനമെന്നു നീ പഠിപ്പിച്ചു,

വിശപ്പിന്റെ വ്രതങ്ങൾ മക്കൾക്കായ് മാറ്റിവച്ചു.

ചോര നീരാക്കി നീ തീർത്ത ഓരോ നിമിഷവും-

ഞങ്ങൾക്കിന്ന് തണലേകുന്ന കൽപവൃക്ഷം.

മക്കളെ ഒരുപോലെ കണ്ടു നീ വളർത്തുമ്പോൾ

സ്നേഹത്തിന്റെ അദ്വൈതമായിരുന്നു നിൻ ജീവിതം.

​മരണം നിൻ ശരീരത്തെ ശീതീകരിച്ചാലും

നിൻ സ്മരണകൾക്ക് ആകാശത്തിന്റെ വിസ്തൃതി.

നല്ല പോരാട്ടം തീർത്തൊരു പുണ്യയാത്രയിൽ

നീ ബാക്കിവച്ചു പോയത് ജ്വലിക്കുന്ന സത്യങ്ങൾ.

ഓരോ പുലരിയും നിൻ കവിതകൾ പാടുമ്പോൾ

ചാച്ചാ...

നീ ഞങ്ങളിൽ മരണമില്ലാ ത്തൊരാത്മ നിശ്വാസം.

ഗലാത്തിയ - Chap.2 [2of3]

വിശുദ്ധ മെത്തോഡിയസ് (847) : ജൂണ്‍ 14

ദേശീയ വിദ്യാഭ്യാസരേഖയും “പാറ്റകളുടെ” കാഴ്ച്ചയും

ദൈവദാസി മദർ മേരി സെലിൻ : ആത്മജ്ഞാനത്തിന്റെ ആൾരൂപം

മൈസൂരിൽ സഭൈക്യ കൂട്ടായ്മയെ അഭിസംബോധന ചെയ്തു ബിഷപ്പ് ഫ്രാൻസിസ് സെറാവു