കഥകള്‍ / കവിതകള്‍

കണ്ണീർവേനലിലെ വെള്ളച്ചാട്ടം

Sathyadeepam

കെ.എം. മാനുവല്‍
കളപ്പുരയ്ക്കല്‍

കരയുവാന്‍, കണ്ണുനീര്‍! ബാക്കിയില്ലാതെന്നെ-
കരുണാമയനേശു, കണ്ട നേരം;
കരലാളനങ്ങളാല്‍…, കെട്ടിപ്പിടിച്ചെന്‍റെ-
കരളിലും തൂകി തന്‍, ആത്മാവിനെ…!

'കരകാണാക്കടലിലെ-തോണി', പോലീയാത്ര-
കരയോടടുക്കുവാന്‍ കാത്തിരിപ്പൂ…!
കരുണക്കടലേ നീ, വീശുക നിന്‍ കൃപാ-
കിരണങ്ങള്‍ പാപിയാം എന്‍റെമേലും…!

കരഞ്ഞുവോ ക്രൂശില്‍, 'താതാ' എന്നോതിനീ?
കാരണം ഞാനുമെന്‍ പാപങ്ങളും…!
കാക്കുകെന്നെ, ദുഃഷ്ടശക്തികളില്‍ നിന്നും;
കരയാനെനിക്കിനി കണ്ണീരില്ല.

'കരവേലയായ്' എന്നെ, മെനഞ്ഞൊരാ നാളിലേ;
'കാരിരുമ്പാണികള്‍', "സ്നേഹാഗ്നിയോ?"
കരുതിടേണേ…, ദൈവരാജ്യത്ത് വാഴുമ്പോള്‍,
കരയിയ്ക്കണേ…, തവ ദര്‍ശനത്താല്‍!

"കരതലാമലകമായ്", നീ കാക്കും ഏഴയെ-
കരങ്ങള്‍ പിടിച്ചണി, ചേര്‍ക്കേണമേ…;
കരങ്ങളില്‍ "താതര്‍", തന്‍, പുത്രരെ ചേര്‍ക്കട്ടെ!
"കരയട്ടെ, പുത്രരാ…, മാറുകളില്‍!"

കരളിന്‍റെ കരളായി നീ നോക്കും, ദാസരും-
"കരങ്ങള്‍ കൂപ്പി," കര്‍മ്മലാംബിക തന്‍;
കരങ്ങളില്‍ "ജപമാല," കണ്ടിടട്ടെ, "നിത്യം"-
കരളതില്‍ ചൂടട്ടെ; "ഉത്തരീയം!"

കരളലിഞ്ഞമ്മ തന്‍, "പരിശുദ്ധ ജപമാല!"
കരഞ്ഞേറ്റു ചൊല്ലുവാന്‍, നല്കിയപ്പോള്‍;
കരുത്തില്‍ വിളിച്ചവര്‍, നിലപ്പിച്ചുവോ, വിളി-
"കരളിലൊതുക്കുവാന്‍…," കല്പിച്ചുവോ?

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി