കഥകള്‍ / കവിതകള്‍

നിറങ്ങൾ

Sathyadeepam

സി.എസ്. സേവ്യര്‍

കറുപ്പും വെളുപ്പും
രണ്ട് നിറങ്ങളല്ല
അവ കാലങ്ങളാണ്.

വെളുത്ത രാവിലെ
മയക്കുന്ന കറുപ്പില്‍
പിടയുന്ന കനവുകള്‍ക്കും

കറുത്ത പകലിലെ
കാമിക്കുന്ന വെളുപ്പില്‍
ഉടയുന്ന കരളുകള്‍ക്കും

ഇന്നലകളെപ്പോലിന്നും
കണിയായും കാണിയായും
കാല നിറങ്ങള്‍ രണ്ടു മാത്രം.

അടിമയുടെ വെളുപ്പിലും
ഉടമയുടെ കറുപ്പിലും
നിറങ്ങളുടെ ഗതകാലം.

പെണ്ണിന്‍റെ കുളിരിലും
കുരുന്നിന്‍റെ കുരുതിയിലും
നിറങ്ങളുടെ വര്‍ത്തമാനം.

വെളുപ്പ് കീഴാളനും
കറുപ്പ് മേലാളനും
കാലത്തിന്‍റെ നിറവിന്യാസം.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്