കഥകള്‍ / കവിതകള്‍

പുതുവർഷത്തിൽ

Sathyadeepam

ഫാ. ജോസഫ് ചിറ്റിലപ്പിള്ളി
വികാരി ജനറാള്‍, പാലക്കാട് രൂപത

സന്തോഷ സന്താപ സമ്മിശ്ര ജീവിത
വര്‍ഷംകടന്നുപോയ് എത്ര വേഗം!
വര്‍ഷാവസാനമെന്‍ ധ്യാനത്തില്‍ കണ്ടു ഞാന്‍
ദൈവത്തിന്നത്ഭുത ഘോഷയാത്ര.

എണ്ണിയാല്‍ തീരാത്ത ദൈവികദാനങ്ങള്‍
അര്‍ഹതയില്ലാതെനിക്കു നല്കി
നിന്‍ വളക്കൂറുള്ള മണ്ണെന്‍റെ ജീവിതം
കായ്ക്കാത്തൊരത്തിയായി കണ്ടിടല്ലേ-

കട തോണ്ടി വളമിട്ടു വെള്ളമൊഴിച്ചീടാം
ഫലം ചൂടാം നാള്‍ക്കുനാള്‍ നിന്‍ കൃപയാല്‍
സുവിശേഷമൂല്യങ്ങള്‍ പൂത്തുലഞ്ഞീടുവാന്‍
അര്‍പ്പിക്കാം ജീവിതം മോദമോടെ.

പ്രപഞ്ചനാഥന്‍റെ സ്നേഹ പ്രവാഹമോ
ഈ ഭൂമിയെത്രയോ സുന്ദരമാം
പറുദീസാ തോട്ടത്തില്‍ വഞ്ചകന്‍ സര്‍പ്പമോ
കുടിയേറി വാഴുന്നു ഈ ഭൂമിയില്‍.

സ്വാര്‍ത്ഥത ഉറതുള്ളി കൂത്താടും കോലങ്ങള്‍
അപരനെ വസ്തുവായ് കാണും, വിഷം
ബന്ധങ്ങള്‍ സ്വന്തങ്ങള്‍ വ്യര്‍ത്ഥമായ് കാണുന്ന
പൊയ്മുഖപ്പുഞ്ചിരി കപടവേഷം.

തിന്മതന്‍ കെണികളില്‍ വീഴാതെ, കാണുവാന്‍
ഉള്‍ക്കാഴ്ച നല്കണേ ആത്മനാഥാ
അയച്ചാലും എന്നെനിന്‍ സ്നേഹത്തിന്‍ ദൂതനായ്
അര്‍പ്പിതം ജീവിതം പുത്തനാണ്ടില്‍.

പ്രാവിന്‍ പരിശുദ്ധി സര്‍പ്പവിവേകവും
പ്രേഷിതവൃത്തിയില്‍ നല്കിടേണേ
നിന്മുഖ തേജസ്സാല്‍ ഞാനെന്നും ശോഭിക്കും
ആത്മീയയാത്രയില്‍ വഴികാട്ടിയായ്.

രീതി – മഞ്ജരി

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്