പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്
Published on

ബോളിവിയയില്‍ സുവിശേഷ പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട യുവ അല്‍മായ വനിതയായ ഹെലേന മിക്കിന്റെ രക്തസാക്ഷിത്വം സഭ ഔപചാരികമായി അംഗീകരിക്കാന്‍ ഒരുങ്ങുന്നു. ഇവര്‍ ജനിച്ചു വളര്‍ന്ന പോളണ്ടിലെ ക്രാക്കോ അതിരൂപതയാണ് നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇതിനുള്ള അനുമതി വത്തിക്കാനില്‍ നിന്ന് ലഭിച്ചതായി ക്രാക്കോ ആര്‍ച്ചുബിഷപ്പ് അറിയിച്ചു.

1991-ല്‍ പോളണ്ടില്‍ ജനിച്ച ഹെലേന, യു കെ യില്‍ ഉപരിപഠനം നടത്തി. സാല്‍വത്തോറിയന്‍ പ്രീസ്റ്റ്‌സ് എന്ന സന്യാസ സമൂഹത്തിന്റെ സന്നദ്ധ സംഘടനയില്‍ അംഗമായ അവര്‍ 2012 ഹംഗറിയില്‍ കുട്ടികളുടെ അവധിക്കാല പരിശീലനം സംഘടിപ്പിച്ചു കൊണ്ടാണ് സേവനം ആരംഭിച്ചത്. പിന്നീട് സാംബിയയില്‍ തെരുവുകുട്ടികള്‍ക്കിടയിലും റൊമാനിയോയില്‍ യുവജനങ്ങള്‍ക്കിടയിലും സേവനം ചെയ്തു. 2017 ല്‍ ബൊളീവിയയില്‍ എത്തിയ ഹെലേന ആറുമാസമാണ് അവിടെ മിഷന്‍ പ്രവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ രണ്ടാഴ്ചയ്ക്കുശേഷം സഭയുടെ ഒരു വിദ്യാലയത്തില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു. 26 വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച ഹെലേനായുടെ ജീവിതവിശുദ്ധി മരണത്തിനുശേഷം പെട്ടെന്ന് പ്രചരിക്കാന്‍ തുടങ്ങി. നിരവധി പേര്‍ മാധ്യസ്ഥം അപേക്ഷിച്ചു സന്ദര്‍ശിക്കുന്നതും പതിവായി മാറി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org