കഥകള്‍ / കവിതകള്‍

പരിശുദ്ധ അമ്മ

Sathyadeepam

വര്‍ഗ്ഗീസ് പുതുശ്ശേരി
വേങ്ങൂര്‍

അമ്മ ! എനിക്കുണ്ടൊരമ്മ! എന്നെ മാറോടണയ്ക്കുമമ്മ !
കുരിശിന്‍ ചുവട്ടിലായ് തിരുനാഥന്‍ കനിഞ്ഞു നല്‍കിയ-
സ്നേഹത്തിന്‍, ത്യാഗത്തിന്‍, കരുണതന്‍ കടലാകുമമ്മ!
നിത്യ വിശുദ്ധയാം അമ്മ! അമലോത്ഭവയാകുമമ്മ!
യേശുവിന്‍ വംശാവലിയതില്‍ ഈടുറ്റ അവസാനകണ്ണിയാകുമമ്മ!
"കര്‍ത്താവിന്‍ ദാസി! നിന്‍ ഹിതമെന്നില്‍ ഭവിക്കട്ടെ!" ദൂതനോടോതി അമ്മ!
അത്ഭുതം! തല്‍ക്ഷണം "വചനം മാംസമായി"തിരുവുദരേ വഹിച്ചു അമ്മ!
യേശു എഴുന്നെള്ളും ജീവന്‍ തുടിക്കും ആദ്യസക്രാരിയായൊരമ്മ!
സര്‍പ്പത്തിന്‍ തലയെ തകര്‍ത്തവള്‍! രണ്ടാം ഹവ്വയാം അമ്മ!
ശിമയോന്‍ പ്രവചനം പോല്‍ ഹൃദയം തുളച്ച് തപ്ത ദുഃഖത്തിന്‍-
വാള്‍കടന്നു പോയൊരമ്മ! വ്യാകുലമാതാവാകും അമ്മ!
സങ്കടചെങ്കടല്‍ സങ്കീര്‍ത്തനമാക്കാന്‍ കരുത്ത് നല്കുമമ്മ!
ഉണ്ണിയാം യേശുവേ കയ്യിലെടുത്ത് സന്തോഷാശ്രു തൂകി അമ്മ!
ഗോല്‍ഗോഥായില്‍ സര്‍വ്വം സഹിച്ച് നെഞ്ചുപിളര്‍ന്നൊരമ്മ!
വാഗ്ദാനപേടകമായൊരമ്മ! വാനവദൂതര്‍ തന്‍ റാണി അമ്മ!
ദൈവരഹസ്യം നിറഞ്ഞൊരു ഷാരോണിന്‍ പനിമലരാണ് അമ്മ!
അമലോത്ഭവേ അമ്മേ! അധരത്തില്‍ പ്രാര്‍ത്ഥനാമന്ത്രവുമായ്!
താവക തൃപ്പാദേ! അഭയം തേടിടും ആലംബഹീനരാം മക്കളെ-
കരുണാകടാക്ഷത്താല്‍ പുല്‍കു തായേ! തന്‍ തിരുക്കുമാരനെ –
ഞങ്ങള്‍ തന്‍ ഹൃത്തതില്‍ സംവഹിക്കാന്‍ വരമേകൂ അമ്മേ!

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്