കഥകള്‍ / കവിതകള്‍

ഭാഗ്യതാരം

Sathyadeepam

പുഷ്പം വര്‍ഗീസ്, ഇടപ്പള്ളി

ഗോളാന്തരങ്ങളെ അണിയിച്ചൊരുക്കുന്ന
അഖിലാണ്ഡമണ്ഡല വിശ്വശില്പി,
ഭൂജാതനായി കാലിത്തൊഴുത്തില്‍
സന്മനസ്സുള്ളോര്‍ക്ക് സമാധാനമേകി

സങ്കീര്‍ത്തനങ്ങളാല്‍ സ്തുതിഗീതം പാടി
ആരാധ്യദേവനെ അഭിവാദ്യം ചെയ്യാം
അനുഭൂതി പൂക്കുന്ന അനവദ്യ സൗന്ദര്യം
ഭാവസാന്ദ്രമീ സ്വര്‍ഗ്ഗീയ നിമിഷം

തരളിതമാനസര്‍ തംബുരുമീട്ടുന്നു
തരംഗമാലകള്‍ താളം പിടിക്കുന്നു
പൊന്നുണ്ണിയീശോയ്ക്ക്, തണുപ്പകറ്റാന്‍
പൊന്നിന്‍ നിലാവ് പൂമ്പട്ട് നെയ്യുന്നു

കണ്‍ചിമ്മി മറയുന്ന താരകാറാണിമാര്‍
അര്‍ച്ചനാ പൂക്കളാല്‍ ആരാധിച്ചൂ
ആലിംഗനം ചെയ്തു കുളിര്‍തെന്നലായി
കളകളം പാടുന്ന കാട്ടാറുകള്‍

താഴ്മയും താഴ്ചയും തഴുകുന്ന മാനസം
ഇഷ്ടനൈവേദ്യമാണീശന്‍റെ മുമ്പില്‍
ചന്ദ്രികാചര്‍ച്ചിത രമ്യഹര്‍മ്യങ്ങള്‍ക്ക്
സ്വീകാര്യനായില്ല ദൈവപുത്രനേശുവേ

പ്രായേണ പെരുകുന്നു കാപട്യജീവിതം
ഭോഗാസക്തിയില്‍ കുമിയുന്നു നാടാകെ
പശ്ചാത്തപിക്കുവിന്‍ പൂല്‍കൂട് പൂകുവാന്‍
ചൊരിയട്ടെ വരദാനം പൂമഴയായ്

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്