സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 8]

ന്യായാധിപന്മാര്‍ അധ്യായം - 8

Sathyadeepam
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

മിദിയാന്‍ പ്രഭുക്കളായ ഓറെബിനെയും സേബിനെയും എഫ്രാ യിമിന്റെ കൈകളില്‍ ഏല്‍പിച്ചത് ആര് ?

ദൈവം

തന്റെ അനുയായികള്‍ക്ക് അപ്പം കൊടുക്കാന്‍ ഗിദെയോന്‍ ആരോടൊക്കെ ആവശ്യപ്പെട്ടു ?

സുക്കോത്തിലെ ജനങ്ങളോടും പെനുവേല്‍ നിവാസികളോടും

പതിനയ്യായിരത്തോളം ഭടന്മരോടുകൂടെ കാര്‍ക്കോറില്‍ താവളം അടിച്ചിരുന്നത് ആര് ? (8:10)

സേബായും സല്‍മുന്നായും

പടക്കളത്തില്‍നിന്ന് ഹേറെസ് കയറ്റം വഴി മടങ്ങിയത് ആര് ? (8:13)

യോവാ ഷിന്റെ പുത്രന്‍ ഗിദെയോന്‍

ഗിദെയോന്‍ വഴിയില്‍ പിടിച്ചു നിറുത്തിയ ചെറുപ്പക്കാരന്‍ എഴു തിക്കൊടുത്ത സുക്കോത്തുകാരായ എഴുപത്തിയേഴ് ആളുകള്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു ? (8:14)

പ്രമാണികളും ശ്രേഷ്ഠന്‍മാരും

കാട്ടിലെ മുള്ളും കാരമുള്ളും കൊണ്ട് ഗിദെയോന്‍ പാഠം പഠിപ്പിച്ചത് ആരെ ? (8:16)

സുക്കോത്ത് പട്ടണത്തിലെ ശ്രേഷ്ഠന്‍മാരെ

ഗിദെയോന്‍ പെനുവേല്‍ നിവാസികളെ കൊന്നൊടുക്കിയത് എങ്ങനെ ? (8:17)

പെനുവെല്‍ ഗോപുരം തകര്‍ത്ത്

ഗിദെയോന്‍ മരിച്ചയുടനെ ഇസ്രായേല്‍ കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചത് ആരെ ആരാധിച്ചാണ് ? (8:33)

ബാല്‍ദേവന്മാരെ

ഗിദെയോന്റെ സഹോദരന്മാരെ സേബായും സല്‍മുന്നായും നിഗ്രഹിച്ചത് എവിടെ വച്ച് ? (8:18)

താബോറില്‍

യഥറിന് സേബായെയും സല്‍മുന്നായെയും വധിക്കാന്‍ സാധിക്കാഞ്ഞത് എന്തുകൊണ്ട് ? (8:21)

നന്നേ ചെറുപ്പം ആയ തിനാല്‍ അവന്‍ ഭയപ്പെട്ടു

മിദിയാന്‍കാര്‍ ............ ............ അവര്‍ക്ക് സ്വര്‍ണ്ണകുണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. (8:24)

ഇസ്മായെല്യര്‍ ആയിരുന്നതിനാല്‍

ഗിദെയോന് ലഭിച്ച പൊന്‍കുണ്ഡലങ്ങളുടെ തൂക്കമെത്ര ?

ആയിരത്തെഴുന്നൂറു ഷെക്കല്‍

ഗിദെയോനും കുടുംബത്തിനും കെണിയായത് എന്ത് ? (8:27)

ഇസ്രായേല്‍ക്കാര്‍ എഫോദിനെ ആരാധിച്ചു കര്‍ത്താവിനോടു അവിശ്വസ്തത കാണിച്ചത്

യൊവാഷിന്റെ പുത്രന്‍ ഗിദെയോന്‍ ...................... മരിച്ചു. (8:32)

വൃദ്ധനായി

ദൈവമായ കര്‍ത്താവിനെ ഇസ്രായേല്‍ സ്മരിച്ചില്ല. ഇത് എട്ടാം അധ്യായം എത്രാം വാക്യം ?

8-ാം അധ്യായം 34-ാം വാക്യം

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും