സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 14]

വിശുദ്ധ ലൂക്കാ, അധ്യായം 12

Sathyadeepam
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

ഫരിസേയരുടെ ........................... ആകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍. 12:1

കാപട്യം

ദൈവസന്നിധിയില്‍ വിസ്മരിക്കപ്പെടുന്നില്ലാത്തത് എന്ത്? 12:6

രണ്ടു നാണയത്തുട്ടിന് വില്‍ക്കപ്പെടുന്ന അഞ്ച് കുരുവികളില്‍ ഒന്നുപോലും

ഹേ മനുഷ്യാ, എന്നെ നിങ്ങളുടെ .............................., സ്വത്ത് ഭാഗിക്കുന്നവനോ ആയി ആര് നിയമിച്ചു?

ന്യായാധിപനോ

'ദൈവപരിപാലനയില്‍ ആശ്രയം' എന്ന വചനഭാഗത്ത് ഏറ്റവും നിസ്സാരമെന്നു യേശു സൂചിപ്പിക്കുന്ന കാര്യം എന്താണ്? 12:26

ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു മുഴം കൂടി നീട്ടുക

12:51-ല്‍ യേശു ഭൂമിയില്‍ വന്നിരിക്കുന്നത് എന്തിന്?

ഭിന്നത നല്‍കാന്‍

എന്തു തിന്നുമെന്നും എന്ത് കുടിക്കുമെന്നും അന്വേഷിക്കുന്നത് ആര്? 12:30

ഈ ലോകത്തിന്റെ ജനതകള്‍

നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും. അധ്യായം, വാക്യം എഴുതുക.

12:34

'നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍' എന്ന് യേശു ശിഷ്യന്മാരോട് പറയാന്‍ കാരണമെന്ത്? 12:40

എന്തെന്നാല്‍, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്

അധികം .................... അധികം ആവശ്യപ്പെടും. അധികം ഏല്‍പ്പിക്കപ്പെട്ടവനോട് അധികം ചോദിക്കും. 12:48

ലഭിച്ചവനില്‍ നിന്ന്

'കപടനാട്യക്കാരായ ജനക്കൂട്ടത്തിന് എന്തു വ്യാഖ്യാനിക്കാന്‍ അറിയാം' എന്നാണ് യേശു പറഞ്ഞത്? 12:56

ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം

ശത്രുവുമായി രമ്യതപ്പെട്ടില്ലെങ്കില്‍ നിന്നെ കാരാഗൃഹപാലകന് ഏല്‍പ്പിച്ചു കൊടുക്കുന്നത് ആര്? 12:58

ന്യായാധിപന്‍

'പടിഞ്ഞാറ് മേഘം ഉയരുന്നത് കണ്ടാല്‍ മഴ വരുന്നു' എന്ന് പറയുന്നത് ആര്? 12:54

ജനക്കൂട്ടം

'എന്ത് നിവൃത്തിയാകുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു' എന്നാണ് യേശു പറയുന്നത്? 12:50

സ്‌നാനം

'സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു...' എന്നു തുടങ്ങുന്ന എത്ര വചനങ്ങള്‍ അധ്യായം 12-ല്‍ ഉണ്ട്?

രണ്ട്

അധ്യായം 12-ല്‍ 'കപടനാട്യക്കാരെ' എന്ന് യേശു സംബോധന ചെയ്യുന്നത് ആരെ? 12:56

ജനക്കൂട്ടത്തെ

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു

ജീവിതകഥ