സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [119]

ലൂക്കാ 16 - (119-ാം ദിവസം)

Sathyadeepam

നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചത് എന്തിന് ?

കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ (16:8)

ഈ യുഗത്തിന്റെ മക്കള്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികള്‍ ആവുന്നത് എവിടെ ?

ഈ തലമുറയില്‍ (16:8)

അധാര്‍മ്മിക സമ്പത്ത് നിങ്ങളെ കൈവെടിയുമ്പോള്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കുന്നതാര് ?

അധാര്‍മ്മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സമ്പാദിച്ച സ്‌നേഹിതര്‍ (16:9)

ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയ കാര്യത്തില്‍ അവിശ്വസ്തനായിരിക്കും. അധ്യായം വാക്യം ?

16:10

യഥാര്‍ത്ഥ ധനം മറ്റുള്ളവര്‍ നിങ്ങളെ ഏല്പിക്കാന്‍ നിങ്ങള്‍ എന്തു ചെയ്യണം ?

അധാര്‍മ്മിക സമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കണം (16:11)

നിങ്ങള്‍ക്കു സ്വന്തമായവ ലഭിക്കാന്‍ എന്തു ചെയ്യണം ?

മറ്റൊരുവന്റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്തരായിരിക്കണം (16:12)

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും

ആട്ടം മതിയോ ആരോഗ്യത്തിന് ?

വിശുദ്ധ തോമസ് (1-ാം നൂറ്റാണ്ട്) : ജൂലൈ 3