പുതുവെളിച്ചം

പുതുവെളിച്ചം
Published on
  • ജിതിൻ ജോസഫ്

ഗബ്രിയേലിനെ പോലെ

അയക്കപ്പെടുവാൻ തക്കവിധം

എപ്പോഴും നാം തയ്യാറായിരിക്കണം.

മറിയത്തെ പോലെ

തിരഞ്ഞെടുക്കപ്പെടുവാൻ തക്കവിധം

നാം എപ്പോഴും വിശ്വസ്തരായിരിക്കണം.

തിരുവചനം സ്വീകരിക്കാൻ

തക്കവിധം നാമെപ്പോഴും

സന്മനസ്സുള്ളവരായിരിക്കണം.

തിരുവചനം നമ്മിൽ

വാസമുറപ്പിക്കാൻ തക്കവിധം

നാമെപ്പോഴും സ്ഥലം

ഒരുക്കുന്നവരായിരിക്കണം.

വഴി കാണിക്കാൻ

ഗൂഗിൾ മാപ്പുകൾ ഒന്നും

ഇല്ലാതിരുന്ന ഒരു കാലത്ത്

കിഴക്ക് ഉദിച്ചൊരു വാൽനക്ഷത്രം

ബെത്ലഹേമിലെ ഒരു പുൽക്കൂട്ടിലേക്ക്

പലരെയും വഴി നടത്തി.

വെളിച്ചമാകുവാനും വഴി നടത്തുവാനും

കഴിഞ്ഞില്ലെങ്കിലും നമുക്ക്,

വഴിമുടക്കികളോ വിളക്കണക്കുന്നവരോ

ആകാതിരിക്കാം...!

logo
Sathyadeepam Online
www.sathyadeepam.org