റോബോട്ട് എന്ന വാക്ക്  നൂറ്റാണ്ടിനുമുൻപ്  അവതരിപ്പിച്ച നാടകമാണ് ആർ.യു.ആർ. : പ്രൊഫ. എം. തോമസ് മാത്യു

റോബോട്ട് എന്ന വാക്ക്  നൂറ്റാണ്ടിനുമുൻപ്  അവതരിപ്പിച്ച നാടകമാണ് ആർ.യു.ആർ. : പ്രൊഫ. എം. തോമസ് മാത്യു
Published on

കൊച്ചി: നിരുപയോഗമായ കാര്യങ്ങൾക്കുവേണ്ടി സമയം കളയുന്ന മനുഷ്യനെ ഇല്ലാതാക്കാൻ യന്ത്രങ്ങൾ കലാപം ഉണ്ടാക്കുന്ന അവസ്ഥ നൂറ്റാണ്ടിനു മുൻപ് അവതരിപ്പിച്ച നാടകമാണ് ആർ.യു.ആർ. എന്ന് പ്രൊഫ. എം തോമസ് മാത്യൂ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ പരിമിതികളെ അതിജീവിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും റോബോട്ടുകൾ നിർമ്മിക്കുകയും യന്ത്രങ്ങൾ  മനുഷ്യനെ ഇല്ലാതാക്കുകയും ചെയ്യുന്ന നാടകം കാറൽ ചാപെക്  ഒരു നൂറ്റാണ്ടിനു മുൻപ് കണ്ടിരുന്നുവെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.  

ചാവറ കള്‍ച്ചറല്‍ സെന്ററും എം. കെ സാനു ഫൗണ്ടേഷനും
സംയുക്തമായി  കാറല്‍ ചാപെകിൻ്റെ  ആര്‍. യു. ആര്‍.  എന്ന  നാടകത്തെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ച  നിര്‍മ്മിത ബുദ്ധി : സാധ്യതയും വെല്ലുവിളിയും  സെമിനാറിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പ്രൊഫ. എം. തോമസ് മാത്യു.

1920 ൽ എഴുതിയ നാടകം  പ്രവചനസ്വഭാവമുള്ളതാണെന്നും  ഒരു നൂറ്റാണ്ടു കഴിഞ്ഞും നമ്മുടെ ഇടയിൽ യാഥാർഥ്യമാകുന്നുവെന്നും കേരള സംഗീത നാടക അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ ടി എം ഏബ്രഹാം പ്രഭാഷണം നടത്തികൊണ്ട് പറഞ്ഞു. ശ്രീ ജയചന്ദ്രൻ തോന്നയ്ക്കൽ ,ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍  ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, എം കെ സാനു ഫൗണ്ടേഷന്‍  ജനറല്‍ സെക്രട്ടറി,ശ്രീ. പി ജെ ചെറിയാന്‍ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org