ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
ന്യായാധിപന്‍മാര്‍ 15-ാം അധ്യായം
1. സാംസന്റെ ഭാര്യയെയും അവളുടെ പിതാവിനെയും അഗ്നിക്കിരയാക്കിയതാര്? (15:7)
(a) അര്‍നോണ്‍ നിവാസികള്‍ (b) ഫിലിസ്ത്യര്‍ (c) യൂദാനിവാസികള്‍
(b) ഫിലിസ്ത്യര്‍
2. സാംസണ്‍ കഴുതയുടെ താടിയെല്ല് എറിഞ്ഞു കളഞ്ഞ സ്ഥലത്തിന് ലഭിച്ച പേര്?
(a) റാമാ (b) റാമാത്ത് ലേഹി (c) മോവാബു താഴ് വര
(b) റാമാത്ത് ലേഹി
3. എത്രവര്‍ഷം സാംസണ്‍ ഇസ്രായേലില്‍ ന്യായാധിപനായിരുന്നു?
(a) 20 വര്‍ഷം (b) 10 വര്‍ഷം (c) 9 വര്‍ഷം
(a) ഉ.20 വര്‍ഷം (15:20)
4. എന്‍ഹക്കോര്‍ എന്ന വാക്കിന്റെ അര്‍ത്ഥം?
(a) നീരുറവ (b) ജലം (c) അപേക്ഷിക്കുന്നവന്റെ ഉറവ
(c) അപേക്ഷിക്കുന്നവന്റെ ഉറവ
ന്യായാധിപന്‍മാര്‍ 16-ാം അധ്യായം
1. സാംസന്റെ സ്വൈരിണിയെ കണ്ടുമുട്ടിയതെവിടെവച്ച്?
(a) ഇസ്രായേലില്‍വച്ച് (b) ജോര്‍ദാനില്‍വച്ച് (c) ഗാസയില്‍വച്ച്
(c) ഗാസയില്‍വച്ച്
2. ഗാസാ നിവാസികള്‍ സാംസനെ കൊല്ലുന്നതിനുവേണ്ടി രാത്രിമുഴുവന്‍ പതിയിരുന്നതെവിടെ? (16:2)
(a) നഗരകവാടത്തില്‍ (b) നഗരത്തിന് പുറത്ത് (c) പുണവാതില്‍ക്കല്‍
(c) പുണവാതില്‍ക്കല്‍
3. ഗാസായില്‍ നിന്ന് സാംസണ്‍ എവിടേക്കാണ് പോയത്?
(a) ഹെബ്രോണിലേക്ക് (b) ഫിലിസ്ത്യദേശത്തേക്ക് (c) ഹെബ്രോന്റെ മുന്‍പിലുളള മലമുകളിലേക്ക്
(c) ഹെബ്രോന്റെ മുന്‍പിലുളള മലമുകളിലേക്ക്
4. ദലീലാ താമസിച്ചിരുന്നതെവിടെ? 16:4
(a) സോറേക്കു താഴ് വരയില്‍ (b) ഹെബ്രോണില്‍ (c) ഫിലിസ്ത്യരുടെദേശത്ത്
(a) ഉ.സോറേക്കു താഴ് വരയില്‍
5. സാംസനെ വശീകരിക്കണമെന്ന് ദലീലായോട് ആവശ്യപ്പെട്ടതാര്?
(a) ഫിലിസ്ത്യരുടെ നേതാക്കന്‍മാര്‍ (b) യഹൂദരുടെ നേതാക്കന്‍മാര്‍
(c) ഗാസയിലെ നേതാക്കന്‍മാര്‍
(a) ഫിലിസ്ത്യരുടെ നേതാക്കന്‍മാര്‍ (16:5)
6. സാംസന്റെ ശക്തി എവിടെ സ്ഥിതിചെയ്യുന്നുവെന്നും അവനെ എങ്ങനെ കീഴടക്കിബന്ധിക്കാമെന്നും ഫിലിസ്ത്യരുടെ നേതാക്കന്‍മാര്‍ക്കു പറഞ്ഞുകൊടുക്കുന്നതിന് ദലീലായ്ക്കു വാഗ്ദാനം ചെയ്ത പ്രതിഫലം?
(a) സ്വര്‍ണ്ണനാണയങ്ങള്‍ (b) ഫിലിസ്ത്യരുടെ നേതാക്കന്‍മാര്‍ ഓരോരുത്തരും 1100 വെളളിനാണയം വീതം
(c) ഓരോ വെളളി നാണയം വീതം
(b) ഫിലിസ്ത്യരുടെ നേതാക്കന്‍മാര്‍ ഓരോരുത്തരും 1100 വെളളിനാണയം വീതം (16:5)
7. സാംസനെ ബന്ധിക്കുന്നതിന് വേണ്ടി ആരാണ് ഉണങ്ങാത്ത പുതിയ ഏഴു ഞാണ്‍ കൊണ്ടുവന്നത്? (16:8)
(a) ദലീല (b) സേവകര്‍ (c) ഫിലിസ്ത്യ പ്രഭുക്കന്‍മാര്‍
(c) ഫിലിസ്ത്യ പ്രഭുക്കന്‍മാര്‍
8. ഫിലിസ്ത്യരുടെ ദേവന്‍ ആര്? 16:23
(a) കെമോഷ് (b) ദാഗോന്‍ (c) ബാല്‍
(b) ദാഗോന്‍
ന്യായാധിപന്‍മാര്‍ 17-ാം അധ്യായം
1. മിക്കാ പണം അമ്മയെ ഏല്‍പിച്ചപ്പോള്‍ അവള്‍ അതില്‍നിന്ന് എത്ര വെളളിനാണയങ്ങളാണ് എടുത്തു മകനെ ഏല്‍പിച്ചത്? 17:4
(a) 100 വെളളിനാണയങ്ങള്‍ (b) 10 വെളളി നാണയങ്ങള്‍ (c) 200 നാണയങ്ങള്‍
(c) 200 നാണയങ്ങള്‍
2. ലേവ്യന്‍ മിക്കായ്ക്ക് ആരെപ്പോലെയായിരുന്നു?
(a) പുരോഹിതനെപ്പോലെ (b) പുത്രനെപ്പോലെ (c) ഭൃത്യനെപ്പോലെ
(b) പുത്രനെപ്പോലെ
3. ബെത് ലെഹംകാരനായ ലേവ്യന്‍ മിക്കായുടെ ഭവനത്തില്‍ പുരോഹിതനായി താമസമാക്കിയപ്പോള്‍ മിക്കാ പറഞ്ഞതെന്ത്?
(a) ഞാന്‍ സംതൃപ്തനാണ് (b) ഞാന്‍ അനുഗ്രഹീതനാണ് (c) ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതുകൊണ്ട് കര്‍ത്താവ് എന്നെ അനുഗ്രഹിക്കുമെന്ന് ഞാന്‍ അറിയുന്നു.
(c) ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതുകൊണ്ട് കര്‍ത്താവ് എന്നെ അനുഗ്രഹിക്കുമെന്ന് ഞാന്‍ അറിയുന്നു.(17:13)
4. എവിടെയാണ് കൊത്തുവിഗ്രഹവും വാര്‍പ്പു വിഗ്രഹവും പ്രതിഷ്ഠിച്ചത്? (17:4)
(a) ദേവാലയത്തില്‍ (b) മിക്കായുടെ ഭവനത്തില്‍ (c) പുരോഹിതന്റെ മുറിയില്‍
(b) മിക്കായുടെ ഭവനത്തില്‍
ന്യായാധിപന്‍മാര്‍ 18-ാം അധ്യായം
1. ദാന്‍ ഗോത്രക്കാര്‍ ദേശം ഒറ്റുനോക്കുന്നതിന് അയച്ച 5 പേര്‍ യാത്രാ മധ്യേ എവിടെയാണ് താമസിച്ചത്?
(a) മിക്കായുടെ വീട്ടില്‍ (b) ലായിഷില്‍ (c) ബെത് ലെഹമില്‍
(a) മിക്കായുടെ വീട്ടില്‍ (18:2)
2. ദേശം ഒറ്റുനോക്കുന്നതിന്പോയ അഞ്ചുപേര്‍ മിക്കായുടെ ഭവനത്തെ സമീപിച്ചപ്പോള്‍ ആരുടെ ശബ്ദമാണ് തിരിച്ചറിഞ്ഞത്? (18:3)
(a) യുവലേവ്യന്റെ ശബ്ദം (b) മിക്കായുടെ ശബ്ദം (c) സഹോദരന്റെ ശബ്ദം
(a) യുവലേവ്യന്റെ ശബ്ദം
3. ദേശം ഒറ്റുനോക്കുന്നതിന് പോയ 5 പേര്‍ മിക്കായുടെ ഭവനത്തില്‍ നിന്ന് പുറപ്പെട്ട് എത്തിചേര്‍ന്നതെവിടെ? (8:7)
(a) ലായിഷില്‍ (b) ബെത് ലെഹമില്‍ (c) ജറുസലെമില്‍
(a) ലായിഷില്‍
4. ലായിഷ് ദേശത്ത് ചാരവൃത്തി നടത്തുന്നതിന് പോയിരുന്ന ആ 5 പേര്‍ മിക്കായുടെ ഭവനത്തില്‍ താമസിക്കുന്ന യുവലേവ്യന്റെ അടുത്തുചെന്നു കുശലം ചോദിക്കുന്ന സമയത്ത് പടിവാതില്‍ക്കല്‍ നിന്നിരുന്നതാര്? (18:15-16)
(a) 100 ദൂതന്‍മാര്‍ (b) പടക്കോപ്പുകള്‍ അണിഞ്ഞ 600 ദാന്‍കാര്‍
(c) പടക്കോപ്പുകള്‍ അണിഞ്ഞ 200 ദാന്‍കാര്‍
(b) പടക്കോപ്പുകള്‍ അണിഞ്ഞ 600 ദാന്‍കാര്‍
5. മിക്കാ ആരെ ഒന്നിച്ചുകൂട്ടിയാണ് ദാന്‍കാരെ പിന്‍തുടര്‍ന്നത്?
(a) ഭൃത്യന്‍മാരെ (b) സേവകരെ (c) അയല്‍വാസികളെ
(c) അയല്‍വാസികളെ (18:22)
ന്യായാധിപന്‍മാര്‍ 19-ാം അധ്യായം
1. ലേവ്യനോട് പിണങ്ങി,യൂദായിലെ ബെത് ലഹെമിലുളള തന്റെ പിതാവിന്റെ ഭവനത്തിലേക്കു തിരികെ പോയ അവന്റെ ഉപനാരി എത്ര കാലമാണ് അവിടെ താമസിച്ചത്?(19:2)
(a) 3 മാസം (b) ഏകദേശം 4 മാസം (c) 5 മാസം
(b) ഏകദേശം 4 മാസം
2. അനുനയം പറഞ്ഞ് ഉപനാരിയെ തിരികെക്കൊണ്ടുവരാന്‍ ഇറങ്ങിത്തിരിച്ച ലേവ്യന്റെ കൂടെ ഉണ്ടായിരുന്നതാര്?
(a) ഒരു സേവകന്‍ (b) ഒരു വേലക്കാരന്‍ (c) ഒരു ഭൃത്യന്‍
(b) ഒരു വേലക്കാരന്‍ 19:3
3. ഉപനാരിയുടെ പിതാവിന്റെ ഭവനത്തിലെത്തിയ ലേവ്യനെ സന്തോഷത്തോടെ സ്വീകരിച്ചതാര്?
(a) യുവതിയുടെ പിതാവ് (b) യുവതിയുടെ സഹോദരന്‍ (c) ഭൃത്യന്‍മാര്‍
(a) യുവതിയുടെ പിതാവ് (19:3)
4. അമ്മായിയപ്പന്‍ നിര്‍ബന്ധിച്ചതനുസരിച്ച് എത്ര ദിവസം ലേവ്യന്‍ അവിടെ താമസിച്ചുവെന്നാണ് ന്യായാ 19:4 ല്‍ കാണുന്നത്?
(a) 2 ദിവസം (b) 3 ദിവസം (c) 4 ദിവസം
(b) 3 ദിവസം
5. അല്‍പം ആഹാരം കഴിച്ചു ക്ഷീണം തീര്‍ത്തുപോകാം.എത്രാം ദിവസം പ്രഭാതത്തിലാണ് യുവതിയുടെ പിതാവ് ലേവ്യനോട് ഇങ്ങനെ പറഞ്ഞത്?
(a) മൂന്നാം ദിവസം പ്രഭാതത്തില്‍ (b) നാലാം ദിവസം പ്രഭാതത്തില്‍
(c) അഞ്ചാം ദിവസം പ്രഭാതത്തില്‍
(b) നാലാം ദിവസം പ്രഭാതത്തില്‍
6. ഭക്ഷണം കഴിച്ചു ക്ഷീണം മാറ്റുക.വെയിലാറുന്നതുവരെ താമസിക്കുക.എത്രാം ദിവസമാണ് യുവതിയുടെ പിതാവ് ലേവ്യനോട് ഇങ്ങനെ പറഞ്ഞത്? 19:8
(a) നാലാം ദിവസം (b) അഞ്ചാം ദിവസം (c) ആറാം ദിവസം
(b) അഞ്ചാം ദിവസം
7. ലേവ്യനും കൂട്ടരും വൃദ്ധന്റെ വീട്ടില്‍ സന്തുഷ്ടചിത്തരായിരിക്കുമ്പോള്‍ വീടു വളഞ്ഞ് വാതിലില്‍ ഇടിച്ചതാരാണ്? (19:22)
(a) പടയാളികള്‍ (b) അയല്‍വാസികള്‍ (c) നഗരത്തിലെ ചില ആഭാസന്‍മാര്‍
(c) നഗരത്തിലെ ചില ആഭാസന്‍മാര്‍
8. തുറസ്സായ സ്ഥലത്ത് ഇരുന്ന ലേവ്യന്റെ അടുക്കല്‍വന്ന വൃദ്ധന്‍ ഏതു നാട്ടുകാരനായിരുന്നു? (19:16)
(a) ബെത് ലെഹംകാരന്‍ (b) എഫ്രായിംമലനാട്ടുകാരന്‍ (c) യൂദാക്കാരന്‍
(b) എഫ്രായിംമലനാട്ടുകാരന്‍
ന്യായാധിപന്‍മാര്‍ 20-ാം അധ്യായം
1. ബഞ്ചമിന്‍ ഗോത്രക്കാരോടു യുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പോകേണ്ടതെന്ന് ഇസ്രായേല്‍ജനം ദൈവത്തോട് ആരാഞ്ഞത് എവിടെവച്ചാണ്? (20:18)
(a) ബഥേലില്‍ വച്ച് (b) ബെത് ലെഹമില്‍ വച്ച് (c) ലായിഷില്‍ വച്ച്
(a) ബഥേലില്‍ വച്ച്
2. ബഞ്ചമിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്യാന്‍ ആര് ആദ്യം പോകുമെന്നാണ് കര്‍ത്താവ് അരുളിചെയ്തത്?
(a) യൂദാ (b) ലേവി (c) ശിമയോന്‍
(a) യൂദാ
3. യുദ്ധത്തിന്റെ രണ്ടാം ദിവസം ബഞ്ചമിന്‍ഗോത്രക്കാര്‍ ഗിബെയായില്‍ നിന്ന് വന്ന് എത്ര ഇസ്രായേല്‍ക്കാരെ വധിച്ചു? (20:25)
(a) 10,000 ഇസ്രായേല്‍ക്കാരെ (b) 1000 ഇസ്രായേല്‍ക്കാരെ
(c) ഖഡ്ഗധാരികളായ 1800 ഇസ്രായേല്‍ക്കാരെ
(c) ഖഡ്ഗധാരികളായ 1800 ഇസ്രായേല്‍ക്കാരെ
4. എലെയാസര്‍ ആരുടെ പുത്രനായിരുന്നു?
(a) അഹറോന്റെ (b) ഫിനെഹാസിന്റെ (c) ഗിബയോന്റെ
(a) അഹറോന്റെ (20:28)
5. മരുഭൂമിയില്‍ റിമ്മോണ്‍ പാറയിലേക്ക് ഓടി രക്ഷപെട്ട 600 പേര്‍ എത്ര നാള്‍ അവിടെ താമസിച്ചു?
(a) ഒരു മാസം (b) രണ്ടു മാസം (c) നാലു മാസം
(c) നാലു മാസം (20:48)
6. ഇസ്രായേല്‍ എവിടേക്ക് പോയിരിക്കുന്നുവെന്നാണ് ബഞ്ചമിന്‍ ഗോത്രക്കാര്‍ കേട്ടത്?
(a) യൂദായിലേക്ക് (b) എഫ്രായിമിലേക്ക് (c) മിസ്പായിലേക്ക്
(c) മിസ്പായിലേക്ക് (20:3)
ന്യായാധിപന്‍മാര്‍ 21-ാം അധ്യായം
1. ഇസ്രായേല്‍ക്കാര്‍ എപ്പോള്‍ വരെയാണ് ദൈവസന്നിധിയില്‍ ഉച്ചത്തില്‍ കയ്പോടെ കരഞ്ഞത്?
(a) പ്രഭാതംവരെ (b) സായാഹ്നംവരെ (c) രാത്രിവരെ
(b) സായാഹ്നംവരെ (21:2)
2. ജനം കര്‍ത്താവിന് ഏതൊക്കെ ബലികളാണര്‍പ്പിച്ചത്?
(a) ദഹനബലികളും സമാധാനബലികളും (b) പ്രായശ്ചിത്തബലി
(c) പാപപരിഹാരബലി
(a) ദഹനബലികളും സമാധാനബലികളും (21:4)
3. മിസ്പായില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സമ്മേളനത്തിനു സന്നിഹിതരാകാതിരുന്നത് എവിടെ നിന്നുളളവരായിരുന്നു?
(a) ഇസ്രായേല്‍ക്കാര്‍ (b) ബെത് ലെഹംകാര്‍ (c) യാബെഷ്-ഗിലയാദില്‍ നിന്ന്
(c) യാബെഷ്-ഗിലയാദില്‍ നിന്ന് (21:8)
4. ആരില്‍ നിന്നാണ് ബഞ്ചമിന്‍ ഗോത്രജര്‍ തങ്ങളുടെ എണ്ണത്തിനനുസരിച്ച് ഭാര്യമാരെ പിടിച്ചുകൊണ്ടുപോയത്?
(a) തടവുകാരായ യുവതികളില്‍ നിന്ന്
(b) നൃത്തം ചെയ്യാന്‍ വന്ന യുവതികളില്‍ നിന്ന്
(c) ദാസിമാരായ സ്ത്രീകളില്‍ നിന്ന്
(b) നൃത്തം ചെയ്യാന്‍ വന്ന യുവതികളില്‍ നിന്ന്
5. ഇസ്രായേലില്‍ ഒരു ഗോത്രം മണ്‍മറഞ്ഞു പോകാതിരിക്കാന്‍ ബഞ്ചമിന്‍ ഗോത്രത്തില്‍ അവശേഷിച്ചിരുന്നവര്‍ക്ക് ഒരു അവകാശം വേണമല്ലോ. ആരാണ് ഇങ്ങനെ പറഞ്ഞത്?
(a) ന്യായാധിപന്‍മാര്‍ (b) പുരോഹിതന്‍മാര്‍ (c) സമൂഹത്തിലെ ശ്രേഷ്ഠന്‍മാര്‍
(c) സമൂഹത്തിലെ ശ്രേഷ്ഠന്‍മാര്‍