ബേബി മൂക്കന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് മുന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍

ബേബി മൂക്കന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് മുന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍
Published on

മദ്യനിരോധന സമിതി രൂപംകൊള്ളുന്നതിനും മുമ്പ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൃശ്ശൂരിലെ ബഹുമുഖ പ്രതിഭയായ ബേബി മൂക്കന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് തൃശൂര്‍ മുന്‍മേയര്‍ രാജന്‍ ജെ പല്ലന്‍ പ്രസ്താവിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യ വിമോചന മഹാസഖ്യം നല്‍കുന്ന സുവര്‍ണ്ണ ജൂബിലി പുരസ്‌കാരം ബേബി മൂക്കന് സമര്‍പ്പിക്കുന്ന ചടങ്ങ് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റവ ഡോ ദേവസി പന്തല്ലൂക്കാരനും ഫാ ജോസ് പുന്നോലിപ്പറമ്പിലും ചേര്‍ന്ന് ബേബി മൂക്കന് പൊന്നാട അണിയിച്ചു. പ്രമുഖ ചരിത്രകാരന്‍ ഡോ ജോര്‍ജ്ജ് മേനാച്ചേരി പുരസ്‌കാരം സമര്‍പ്പിച്ചു. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ മംഗളപത്രം നല്‍കി ദീപിക ദിനപത്രം മുന്‍ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ് മംഗളപത്രം വായിച്ചു.

കലാസദന്‍ പ്രസിഡന്റ് ബാബു ജെ കവലക്കാട്ട്, മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ മഞ്ജുഷ, സ്ലം സര്‍വ്വീസ് സെന്റര്‍ പ്രസിഡന്റ് ജോയ് പോള്‍ കൂനംപ്ലാക്കല്‍, അര്‍ണോസ് ഫോറം പ്രസിഡന്റ് ജോണ്‍ കള്ളിയത്ത്, ഹാര്‍മണി ഫെസ്റ്റിവല്‍ കമ്മിറ്റി പ്രസിഡന്റ് ജോണ്‍ കാഞ്ഞരത്തിങ്കല്‍, സംസ്‌കാര സാഹിതി ജില്ലാ സെക്രട്ടറി വി വി അനില്‍കുമാര്‍, സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ ഇഗ്‌നേഷ്യസ് ആന്റണി, ചിട്ടി അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ സി എല്‍ ഇഗ്‌നേഷ്യസ്,പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രവി പുഷ്പഗിരി, മദ്യ വിമോചന മഹാ സഖ്യം തൃശൂര്‍ ജില്ലാ സെക്രട്ടറി ബിന്ദു ജി മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org