പാപ്പ പറയുന്നു

സഭയുടെ തെറ്റുകള്‍ പറയണം, പക്ഷേ അതു സ്നേഹത്തോടെയാകണം

Sathyadeepam

സഭയില്‍ കാര്യങ്ങള്‍ തെറ്റായ ദിശയില്‍ പോകുമ്പോള്‍ കത്തോലിക്കര്‍ അതു പറയണം. പക്ഷേ സ്നേഹത്തോടെ നല്‍കുന്ന സൃഷ്ടിപരമായ വിമര്‍ശനമാകണം അത്. സ്നേഹമില്ലെങ്കില്‍ അതു സാത്താന്‍റെ വേലയാകും.

സഭ വിശുദ്ധയാണ്; ക്രിസ്തുവിന്‍റെ മണവാട്ടിയാണ്. എന്നാല്‍ സഭയുടെ പുത്രീപുത്രന്മാരായ നമ്മള്‍ എല്ലാവരും പാപികളാണ്. സഭയെ സ്നേഹിക്കുന്നവര്‍ക്ക് ക്ഷമിക്കുന്നതെങ്ങനെ എന്നുമറിയാം. തങ്ങളും പാപികളാണെന്നും ദൈവത്തിന്‍റെ ക്ഷമ ആവശ്യമുള്ളവരാണെന്നും അവര്‍ക്കറിയാം. സഭയെ സ്നേഹിക്കുന്നവരെല്ലാം സഭ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്നു. പക്ഷേ എപ്പോഴും അവര്‍ ക്ഷമിക്കുകയും ചെയ്യും. ജീവിതം മുഴുവന്‍ സഭയെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഏറ്റവും വലിയ കുറ്റാരോപകന്‍ സാത്താനാണെന്നു മറക്കരുത്. സ്വന്തം തെറ്റുകള്‍ തിരിച്ചറിയാതെ ജീവിതം മുഴുവന്‍ കുറ്റാരോപണങ്ങള്‍ക്കായി ചിലവഴിക്കുന്നവര്‍ സാത്താന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.

(ഇറ്റലിയിലെ ബെനെവെന്തോ അതിരൂപതയില്‍ നിന്നെത്തിയ തീര്‍ത്ഥാടകസംഘത്തോട് സെ.പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്