പാപ്പ പറയുന്നു

ഏതു സാഹചര്യത്തിലും ഭ്രൂണഹത്യ അനുവദനീയമല്ല

Sathyadeepam

ഏറ്റവും ഗുരുതരവും നിരാശാജനകവുമായ സാഹചര്യത്തില്‍ പോലും ഭ്രൂണഹത്യ പ്രശ്നപരിഹാരത്തിനുള്ള നൈയാമികമായ ഒരു മാര്‍ഗമല്ല. ഒരു പ്രശ്നം പരിഹരിക്കാന്‍ ഒരു മനുഷ്യജീവന്‍ ഇല്ലാതാക്കുന്നത് അനുവദിക്കാനാകുമോ? ഗര്‍ഭകാലപ്രതിസന്ധികള്‍ നേരിടുന്ന സ്ത്രീകളെ തെരുവിനു വിട്ടുകൊടുക്കരുത്. ഇത്തരം സാഹചര്യങ്ങളില്‍ സഹായമര്‍ഹിക്കുന്ന സ്ത്രീകളെ കുറിച്ചുള്ള അവബോധം ഇക്കഴിഞ്ഞ ദശകങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അവര്‍ക്ക് അന്തസ്സു പകരുന്ന അനുയാത്ര ആവശ്യമാണ്.

പാപം ഒരു പ്രവൃത്തിയാണ്. ചിന്തയും വാക്കും പ്രവൃത്തിയും മൂലമുള്ളത്. എന്നാല്‍ പ്രവണതകള്‍ പാപമല്ല. നിങ്ങള്‍ക്കു ദേഷ്യപ്പെടാനുള്ള പ്രവണതയുണ്ടെങ്കില്‍ അതൊരു പാപമല്ല. പക്ഷേ നിങ്ങള്‍ ദേഷ്യപ്പെട്ട് ആളുകളെ ദ്രോഹിച്ചാല്‍ അതില്‍ പാപമുണ്ട്.

സഭയില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം. അവരെ കേള്‍ക്കുകയും അവര്‍ക്കു ദൗത്യങ്ങള്‍ നല്‍കുകയും വേണം. സ്ത്രീകളില്ലാതെ സഭയ്ക്കു സഭയാകാനാകില്ല. കാരണം, സഭ തന്നെ സ്ത്രീയാണ്. സ്ത്രൈണതയെന്ന മാനം സഭയ്ക്കില്ലാതായാല്‍ സഭ സഭയല്ലാതാകും.

(ഒരു സ്പാനിഷ് പത്രപ്രവര്‍ത്തകനു നല്‍കിയ അഭിമുഖത്തില്‍നിന്ന്)

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്