നാം സ്വീകരിച്ച ജ്ഞാനസ്‌നാനത്തിന്റെ മഹത്വം മനസ്സിലാക്കുന്നതിനും യേശുവിന്റെ മനുഷ്യാവ താരം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ നവീകരിക്കപ്പെട്ട സൃഷ്ടികളായി ജീവിക്കുന്നതിനു മുള്ള അവസരമാണ് നോമ്പുകാലം. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വ്യത്യാസം നിഷേധിച്ചു കൊണ്ട് ദൈവത്തെ പോലെ ആകുമെന്ന മിഥ്യാധാരണയില്‍ പുരുഷനെയും സ്ത്രീയെയും വശീകരിക്കുന്ന പിശാചിന്റെ തന്ത്രം തിരിച്ചറിയണം. സൃഷ്ടികള്‍ എന്ന നിലയിലുള്ള മനുഷ്യന്റെ അവ സ്ഥയെ നാം തിരിച്ചറിയേണ്ടത് ഏറെ ആവശ്യമാണ്.
ദൈവത്തോട് അതെ എന്ന് പറയുന്നതിലൂടെ എനിക്ക് എന്റെ ജീവിതം പൂർണ്ണമായി നിറവേറ്റാന്‍ കഴിയുമോ? അതല്ലെങ്കില്‍ സ്വതന്ത്രനും സന്തോഷവാനുമായിരിക്കാന്‍ ഞാന്‍ അവനെ ഒഴിവാക്കേണ്ടതുണ്ടോ? ഈ ചോദ്യങ്ങള്‍ മരുഭൂമിയിലെ യേശുവിന്റെ പ്രലോഭനത്തെക്കുറി ച്ചുള്ള സുവിശേഷ ഭാഗം നമുക്ക് മുമ്പില്‍ വയ്ക്കുന്നു.
മനുഷ്യനെ സ്വയം വെളിപ്പെടുത്തുന്ന യേശുവിന്റെ യഥാർഥ മാനവികതയാണ് പ്രലോഭനത്തിന്റെ സുവിശേഷ ഭാഗം എടുത്തു കാണിക്കുന്നത്. ഈ പുതിയ മാനവികത മാമ്മോദീസയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. മാമ്മോദീസയുടെ കൃപ വീണ്ടും കണ്ടെത്താന്‍ ഈ നോമ്പുകാലത്ത് ഏവരും വിളിക്കപ്പെട്ടിരിക്കുന്നു. യേശുവിനോട് പൊരുത്തപ്പെടാന്‍ നമ്മെ പ്രേരിപ്പി ക്കുന്ന ഒരു ആന്തരിക ശബ്ദമാണ് മാമ്മോദീസയുടെ കൃപ. ദൈവത്തോടും അയല്‍ക്കാരോടുമുള്ള സ്‌നേഹത്തിന്റെ പൂര്‍ത്തീകരണം കണ്ടെത്തുന്ന തിനായി ഈ കൂദാശ നമ്മെ സ്വതന്ത്രമാക്കുന്നു.
യേശുവുമായുള്ള സൗഹൃദം ജീവിക്കാനും അങ്ങനെ പിതാവുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കാനും നമ്മെ വിളിക്കുന്ന മാമ്മോദീസയുടെ ചൈതന്യം സാഹോദര്യത്തില്‍ ജീവിക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു.
(റോം രൂപതയില്‍ നടത്തുന്ന അജപാലന സന്ദര്‍ശന ത്തിന്റെ ഭാഗമായി ഫെബ്രുവരി 22-ന് റോം റെയില്‍വേ സ്റ്റേഷനു സമീപമുള്ള തിരുഹൃദയ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ച് നല്‍കിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്)