“ചിന്തിച്ച് ക്ലിക്ക് ചെയ്യാം!": സുബോധനയിൽ സെമിനാർ

“ചിന്തിച്ച് ക്ലിക്ക് ചെയ്യാം!": സുബോധനയിൽ സെമിനാർ
Published on

അങ്കമാലി: സോഷ്യൽ മീഡിയ, ഓൺലൈൻ ഗെയിമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ചാറ്റുകൾ, ഡിജിറ്റൽ സൗഹൃദങ്ങൾ എന്നിവ കുട്ടികളുടെ ജീവിതത്തെയും ചിന്തകളെയും ശക്തമായി സ്വാധീനിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, വിദ്യാർത്ഥികളിൽ സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തുന്നതിനായി “ചിന്തിച്ച് ക്ലിക്ക് ചെയ്യാം! – Safe Digital Habits for Students” എന്ന വിഷയത്തിൽ സെമിനാർ അങ്കമാലി സുബോധനയിൽ സംഘടിപ്പിക്കുന്നു.

8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള ഈ സെമിനാർ 2026 മേയ് 24-ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.15 വരെ നടക്കും. ഡോ. ഹേന എൻ. എൻ. (Research Coordinator & Project Developer, Nivedita) ക്ലാസ് നയിക്കും.

സോഷ്യൽ മീഡിയയുടെ സുരക്ഷിതമായ ഉപയോഗം, സൈബർ സുരക്ഷയും സ്വകാര്യതയും, ആരോഗ്യകരമായ ഓൺലൈൻ ബന്ധങ്ങൾ, സ്ക്രീൻ ശീലങ്ങളും മാനസികാരോഗ്യവും, ഓൺലൈൻ സമ്മർദ്ദങ്ങളും ബുള്ളിയിംഗും തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യപ്പെടും.

logo
Sathyadeepam Online
www.sathyadeepam.org